Sunday, November 20, 2011

ഇനി മലയാളവും പ്രദര്‍ശിപ്പിക്കാമെന്ന് തീയറ്ററുടമകള്‍




 ഇനി മലയാളമുള്‍പ്പെടെ എല്ലാ ഭാഷയിലെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയാറാണെന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ സര്‍വീസ് ചാര്‍ജ് പിന്‍വലിച്ചതിനെതിരെയും വൈഡ് റിലീസിനെതിരെയുമുള്ള പ്രതിഷേധം ഉപേക്ഷിച്ചിട്ടില്ല. 


25 ഓടെ പുതിയ ചിത്രങ്ങള്‍ നല്‍കാന്‍ വിതരണക്കാരുടെ സംഘടന തയാറായില്ലെങ്കില്‍ തീയറ്ററുകള്‍ അടച്ചിടുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നവംബര്‍ ഒന്നുമുതല്‍ പുതിയ മലയാളം റിലീസുകള്‍ ബഹിഷ്കരിച്ചാണ് ഫെഡറേഷന്‍ സമരം തുടങ്ങിയത്. 
film strike, theatre strike in kerala, film exhibitors federation withdraws strike, wide release, film exhibitors federation ready to screen malayalam cinema, liberty basheer

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.