Wednesday, November 9, 2011

മലയാളം സിനിമ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അന്യഭാഷയും നല്‍കില്ലെന്ന് വിതരണക്കാര്‍




പുതിയ മലയാള സിനിമകളുടെ റിലീസ് അനുവദിക്കാതെ സമരം നടത്തുന്ന എ ക്ലാസ് തീയറ്ററുടമകള്‍ക്കെതിരെ വിതരണക്കാരുടെ സംഘടന രംഗത്ത്.


മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കും വരെ പുതിയ അന്യഭാഷാ ചിത്രങ്ങളും തീയറ്ററുകള്‍ക്ക് നല്‍കില്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനാണ് പുതിയ മലയാളസിനിമകളുടെ റിലീസ് അനുവദിക്കാതെ സമരം നടത്തിവരുന്നത്. തീയറ്റര്‍ വര്‍ഗീകരണത്തിനും സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയാണ് സമരം. 


ബി ക്ലാസ് റിലീസ് തീയറ്ററുകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സമരത്തിലില്ല. എന്നാല്‍ ഒരു വിഭാഗം തീയറ്ററുകളില്‍ മാത്രം റിലീസ് അനുവദിച്ചാല്‍ കലക്ഷനെ ബാധിക്കുമെന്നതിനാലാണ് നിര്‍മാതാക്കളും വിതരണക്കാരും പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ മടിക്കുന്നത്. 


ചൊവ്വാഴ്ച കൊച്ചി നടന്ന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ യോഗമാണ് മലയാളം സിനിമ പ്രദര്‍ശിപ്പിക്കാന്‍ മടിക്കുന്ന തീയറ്ററുകള്‍ക്ക് അന്യഭാഷാ ചിത്രങ്ങള്‍ നല്‍കേണ്ടെന്ന് തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളെ ഈ തീരുമാനം ബാധിക്കില്ല. 

theatre strike kerala, exhibitors federation, distributors association

2 comments:

Shibu said...

ഇങ്ങനെ ആണെങ്കില്‍ മലയാള സിനിമ മുടിഞ്ഞു പോകും

Anonymous said...

Malayala cinemayude avasanam ane ithu.... Santhosh panditum ellarum koode mudikkum.....

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.