Thursday, November 24, 2011

സെന്‍സര്‍ ബോര്‍ഡ് തുണച്ചു, ഡര്‍ട്ടി പിക്ചറില്‍ കട്ടുകളില്ല




വിവാദമായ ഹിന്ദി സിനിമ 'ദി ഡര്‍ട്ടി പിക്ചറിന്റെ' നിര്‍മാതാക്കളെ തന്നെ സെന്‍സര്‍ ബോര്‍ഡ് ഞെട്ടിച്ചു കളഞ്ഞു! എ സര്‍ട്ടിഫിക്കറ്റും ചില്ലറ കട്ടുകളും പ്രതീക്ഷിച്ച്  സമര്‍പ്പിച്ച ചിത്രത്തിന് ഒരു കട്ടും ബോര്‍ഡ് നിര്‍ദേശിച്ചില്ല. 


സില്‍ക്ക് സ്മിതയുടെ കഥ പറയുന്നു എന്ന പേരില്‍ വിവാദമായ ചിത്രത്തില്‍ വിദ്യാ ബാലനാണ് നായിക. പതിവില്‍ നിന്ന് വ്യത്യസ്തമായി അപാരമായ ഗ്ലാമര്‍ പ്രദര്‍ശനമാണ് വിദ്യ നടത്തിയിരിക്കുന്നത്. ഇത്തരം രംഗങ്ങളുള്ള 'ഊ ലാലാ' എന്ന ഗാനം ഇതിനകം ചാനലുകളിലും ഇന്റര്‍നെറ്റിലും സൂപ്പര്‍ ഹിറ്റാണ്.


അതിനിടെ, ചിത്രത്തില്‍ സ്മിതയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് സഹോദരന്‍ നാഗപ്രസാദ് ആന്ധ്രാ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം തടയണമോ എന്നതു സംബന്ധിച്ച് അഭിപ്രായമറിയിക്കാന്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് ബോര്‍ഡ് ചിത്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 


മിലണ്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാസറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തും. 





also check dirty picture gallery and report,

'ഡര്‍ട്ടി പിക്ചര്‍' പുറത്തിറങ്ങുന്നത് സില്‍ക്ക് സ്മിതയുടെ പിറന്നാളിന്


the dirty picture, dirty picture gallery, vidya balan, vidya balan hot stills from dirty picture, silk smitha, naseerudheen shah, imran hashmi, dirty picture censor report

1 comments:

VB said...

റിലീസിനായി കാത്തിരിക്കുന്നു

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.