Sunday, November 27, 2011

സിദ്ദിഖിന് വീണ്ടും ഹിന്ദി സിനിമ




ബോഡിഗാര്‍ഡിന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ സിദ്ദിഖ് വീണ്ടും ബോളിവുഡില്‍! കന്നി ഹിന്ദി സിനിമയുടെ മെഗാവിജയത്തിന് ശേഷം ഓഫറുകള്‍ നിരവധി എത്തിയെങ്കിലും പിടികൊടുക്കാതെ നിന്ന സിദ്ദിഖ്, ശ്യാം ബജാജ്- നരേന്ദ്ര ബജാജ് ടീം നിര്‍മിക്കുന്ന ചിത്രത്തിനാണ് സമ്മതം മൂളിയത്.


പുതിയ ചിത്രത്തിന് പറ്റിയൊരു സംവിധായകനെ തേടി നടന്ന ബജാജ് സഹോദരങ്ങളോട് നടന്‍ സല്‍മാന്‍ ഖാനാണ് സിദ്ദിഖിന്റെ പേര് നിര്‍ദേശിച്ചത്. ബോഡിഗാര്‍ഡ് കണ്ട് ഇഷ്ടപ്പെടുകകൂടി ചെയ്ത അവര്‍ സിദ്ദിഖിനെ സമീപിച്ച് പുതിയ ചിത്രത്തിനായി ധാരണയിലാവുകയായിരുന്നു.


തന്റെ പേര് സല്‍മാന്‍ നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. ഒരു മുഴു എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് സിദ്ദിഖ് നല്‍കുന്ന സൂചന. നടീ നടന്‍മാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

director sidhique again in bollywood, bodyguard, siddique after bodyguard, syam bajaj-narendra bajaj

1 comments:

Sarath said...

siddik hindiyilum rakshapedum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.