Saturday, November 12, 2011

സിനിമാ നിര്‍മാതാക്കളുടെ സമരത്തില്‍ ഭിന്നത




നിര്‍മാണ ചെലവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫെഫ്കയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് മലയാള സിനിമ നിര്‍മാതാക്കള്‍ ശനിയാഴ്ച മുതല്‍ ആരംഭിച്ച സമരത്തില്‍ ഭിന്നത. 


നിര്‍മാണം പൂര്‍ണമായി നിര്‍ത്തിവെച്ച് സമരം ചെയ്യുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും ഒന്‍പതോളം സിനിമകളുടെ ഷൂട്ടിംഗ് പലയിടത്തായി തുടരുകയാണ്. 


മാസ്റ്റേഴ്സ്, ഈ അടുത്തകാലത്ത്, എട്ടാം ക്ലാസും ഗുസ്തിയും, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാണമാണ് തുടരുന്നത്. എന്നാല്‍ ഇത് അഭിപ്രായ ഭിന്നത മൂലമല്ലെന്നും ചില സെറ്റുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഷൂട്ടിംഗ് പാക്കപ്പിന് ഒന്നോ രണ്ടോ ദിനം കൂടി ആവശ്യമുള്ളതു കൊണ്ടാണെന്നുമാണ് അസോസിയേഷന്‍ ഭാരവാഹി ശശി അയ്യഞ്ചിറയുടെ വിശദീകരണം. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമകളും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ച് സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറയുന്നു.


അതിനിടെ, മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത ഉടമകളുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തീയറ്ററുകള്‍ ഉപരോധിച്ചു. തിരുവനന്തപുരത്ത് എസ്.എല്‍, എറണാകുളത്ത് കവിത തീയറ്ററുകളിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്തു. 

film strike, film producers association, kerala film strike, fefka

1 comments:

Anonymous said...

samaram cheythu cinema kuttichorakkum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.