Friday, November 25, 2011

വിവാദങ്ങളുടെ അണപൊട്ടലുമായി 'ഡാം 999' തീയറ്ററുകളില്‍




 ഡാം തകര്‍ന്നാല്‍ ലക്ഷകണക്കിന് ജീവിതങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന ത്രീ  ഡി ഹോളിവുഡ് ചിത്രം 'ഡാം 999' വിവാദങ്ങള്‍ക്കിടെ 25 മുതല്‍ തീയറ്ററുകളില്‍. മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്യുന്ന ചിത്രം മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരോക്ഷമായി അവതരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തമിഴ് നാട്ടില്‍ വന്‍ പ്രതിഷേധം നേരിടുകയാണ്. 


50 കോടി മുടക്കിയെടുത്ത ഒരു ഇന്ത്യന്‍ നിര്‍മിത ഹോളിവുഡ് ചിത്രമാണ് 'ഡാം 999'. നിരവധി മലയാളികളുള്‍പ്പെടെ ഇന്ത്യയിലെ ശ്രദ്ധേയ താരങ്ങളും സാങ്കേതിക വിദഗ്ധരുമാണ് ചിത്രത്തിന്റെ പൂര്‍ണതക്ക് പിന്നില്‍. 
രജത് കപൂര്‍, ആശിഷ് വിദ്യാര്‍ഥി, വിമലാ രാമന്‍, ലിന്‍ഡാ അര്‍സെനിയോ, വിനയ് റായ്, ജോഷ്വാ സ്മിത്ത്, തുടങ്ങിയവരാണ് അഭിനേതാക്കള്‍. വിദേശതാരങ്ങളുമുണ്ട് ചിത്രത്തില്‍. നടന്‍ തിലകന് ചിത്രത്തില്‍ ശ്രദ്ധേയവേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഷൂട്ടിംഗ് തുടങ്ങിയസമയത്ത് അദ്ദേഹത്തിന് സംഘടനകള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കാരണം അഭിനയിപ്പിക്കാനായിരുന്നില്ല. 


ഔസേപ്പച്ചനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. കെ.എസ് ചിത്ര, പി.ജയചന്ദ്രന്‍, ശ്രേയാ ഘോഷാല്‍ തുടങ്ങിയവരാണ് ആലാപനം. പട്ടണം റഷീദാണ് ചമയം. ഡാം തകര്‍ച്ചയുള്‍പ്പെടെ ത്രിമാന പ്രദര്‍ശനത്തില്‍ ആകര്‍ഷമായ ഒട്ടേറെ ഗ്രാഫിക് രംഗങ്ങള്‍ ഹോളിവുഡ് നിലവാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തമിഴ് നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചു കഴിഞ്ഞു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നിരോധനമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ചിത്രം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നു എന്നാരോപിച്ച് തമിഴ് നാട്ടില്‍ നിരവധി രാഷ്ട്രീയ കക്ഷികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് തമിഴകത്തെ തീയറ്റര്‍ ഉടമകളുടെ സംഘടനയും ചിത്രത്തെ ആദ്യമേ കൈയൊഴിഞ്ഞിരുന്നു.


അതേസമയം, സെന്‍സര്‍ ബോര്‍ഡ് അനുമതി കിട്ടിയ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞാല്‍ മാന നഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സംവിധായകന്‍ സോഹന്‍ റോയ് പറഞ്ഞു. മനുഷ്യത്വപരമായ കാരണങ്ങളല്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചിത്രത്തിലില്ലെന്നും അദ്ദേഹം പറയുന്നു. 






dam999, dam999 in 3d format, dam 999 banned in tamilnadu, dam999 about mullaperiyar, sohan roy, ouseppachan, shreya ghoshal, rajat kapoor, vimala raman, ashish vidhyardhi

5 comments:

മേല്‍പ്പത്തൂരാന്‍ said...

തമിഴകത്തിന്റെ പ്രതികരണം ഇവിടെhttp://www.blogger.com/img/blank.gif

Gayathri said...

TamilFilms keralathilem nirodhikkanam.

RAVEENDRAN said...

Ithu Hindiyil Mathiyayirunnu

വിശ്വസ്തന്‍ (Viswasthan) said...

മുല്ലപെരിയാറിനെ രക്ഷിക്കൂ ...dam 999 നെ വിട്ടേക്കൂ

Sarath said...

Daminte Review cinemajalakathil vannille>?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.