Wednesday, November 16, 2011

സിനിമാ സമരം അയയുന്നു




തീയറ്ററുടമകളും നിര്‍മാതാക്കളും വെവ്വേറെ നടത്തിവരുന്ന സമരത്തില്‍ അയവിന് സാധ്യത. ഇരു കൂട്ടരുടെയും ആദ്യ നിലപാട് മയപ്പെടുത്തുന്ന പ്രസ്താവനകളാണ് ചൊവ്വാഴ്ച ഉണ്ടായത്.


കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് അനുവദിക്കാതിരിക്കുകയും സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാതിരിക്കുകയും ചെയ്താല്‍ 25 മുതല്‍ മലയാളം ചിത്രങ്ങളുടെ റിലീസ് പുനരാരംഭിക്കാമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 
കൂടാതെ, നിര്‍മാതാക്കളും വിതരണക്കാരുമായും ചര്‍ച്ചക്ക് തയാറാണെന്ന സൂചനയും ഫെഡറേഷന്‍ ഭാരവാഹികള്‍ നല്‍കി. 19ന് കൊച്ചി നടക്കുന്ന ഫെഡറേഷന്‍ ജനറല്‍ ബോഡിയില്‍ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. 
മലയാളം സിനിമ റിലീസ് ചെയ്യാത്ത നിലപാടിനെതിരെ പ്രേക്ഷകരില്‍ നിന്നും യുവജന സംഘടനകളില്‍ നിന്നും പ്രതിഷേധം ശക്തമായിരുന്നു.
കൂടാതെ സമരം നീണ്ടുപോകുന്നതില്‍ ഫെഡറേഷന്‍ അംഗങ്ങളില്‍ തന്നെ പലര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു.


സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്ന ഫെഡറേഷന്‍ നിലപാട് ലംഘിച്ച് ജനറല്‍ സെക്രട്ടറി എം.സി ബോബി കഴിഞ്ഞദിവസം മന്ത്രി ഗണേഷ്കുമാറുമായി ചര്‍ച്ച നടത്തിയത് അസോസിയേഷനുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.


മലയാളം സിനിമ ബഹിഷ്കരിച്ച തീയറ്ററുടമകള്‍ക്കെതിരെ ചൊവ്വാഴ്ച താരസംഘടനയായ അമ്മ പ്രസിഡന്റ് ഇന്നസെന്റും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇവര്‍ നടത്തുന്നത് സമരമല്ലെന്നും ഇതൊരുതരം അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാലിശ തീരുമാനം എടുത്ത ഇത്തരം തീയറ്ററുടമകള്‍ ഇനി മലയാളം പറയുന്ന മക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിടുമോയെന്ന് ഭയമുണ്ടെന്നും അദ്ദേഹം കളിയാക്കി.


തൊഴിലാളികളുടെ ബാറ്റാ പ്രശ്നവുമായി ബന്ധപ്പെട്ട് ഫെഫ്കയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമാ നിര്‍മാണം നിര്‍ത്തിവെച്ച് സമരം നടത്തുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ആദ്യനിലപാടില്‍ നിന്ന് പിന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടരാന്‍ സംഘടന അനുമതി നല്‍കി. ഷൂട്ടിംഗ് നിര്‍ത്തിവെക്കാനുള്ള തീരുമാനം പല നിര്‍മാതാക്കളും അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഭിന്നത ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അറിയുന്നു. 


കൂടാതെ, അസോസിയേഷന്‍ നിശ്ചയിക്കുന്ന കൂലിക്ക് വരുന്ന ഏതു തൊഴിലാളിയെയും സംഘഘടന നോക്കാതെ സിനിമയില്‍ സഹകരിപ്പിക്കും. മുന്‍പ് ഫെഫ്ക അംഗീകരിച്ച തൊഴിലാളികളെയാണ് സിനിമ നിര്‍മാണത്തില്‍ പങ്കെടുപ്പിച്ചിരുന്നത്. 
film strike in kerala to end, exhibitors federation to allow screening of malayalam films, theatre strike in kerala, liberty basheer, film producers association

1 comments:

Gopu said...

Samram nirthiya ellavanmarkkum kollam. Sllenkil nattukaru pani kodukkum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.