Sunday, November 6, 2011

ഭൂപന്‍ ഹസാരിക ഓര്‍മയായി




 പ്രമുഖ സംഗീതജ്ഞനും സിനിമാ സംവിധായകനും നടനും കവിയുമായ ഭൂപന്‍ ഹസാരിക (85) നിര്യാതനായി. ശ്വാസകോശത്തില്‍ രോഗ ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.


1926ല്‍ അസമിലെ സദിയായില്‍ പിറന്ന ഹസാരിക 1938ല്‍ ബാലനടനായി 'ഇന്ദ്രമാലതി' എന്ന സിനിമയിലൂടെ കലാസപര്യക്ക് തുടക്കം കുറിച്ചു. 1956ല്‍ ആസാമീസ് ചിത്രമായ 'എറാ ബത്താര്‍ സുറി'ന്റെ സംവിധാനവും സംഗീതവും കൈകാര്യം ചെയ്ത് സിനിമാ മേഖലയില്‍ ശ്രദ്ധേയനായി. പിന്നീട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തും സംഗീതം നല്‍കിയും ഗാനങ്ങളെഴുതിയും ആലപിച്ചും തന്റേതായ ഇടം സിനിമാ മേഖലയില്‍ കണ്ടെത്തി. 


ആസാമീസ് നാടന്‍ ഗാനശാഖ ജനങ്ങളില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. 
ആസാമീസിന് പുറമേ ബംഗാളി, ഹിന്ദി സംഗീതലോകത്തും അദ്ദേഹം സജീവമായിരുന്നു. 1976ല്‍ 'ചമേലി മേംസാബ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. രുദാലിയില്‍ അദ്ദേഹം ആലപിച്ച 'ദില്‍ ഹൂം ഹൂം കരേ' ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവില്ല.


1977ല്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചു. 1993ല്‍ ദാദാ സാഹിബ് ഫാല്‍കേ അവാര്‍ഡും ലഭിച്ചു.
bhupen hazarika, bhupen hazarika passed away, rudaali

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.