Tuesday, November 22, 2011

'മാസ്റ്റേഴ്സ് ഓഫ് മലയാളം' ചലച്ചിത്രപ്രദര്‍ശനം 27ന്




തിരുവനന്തപുരം ബാനര്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ വിഖ്യാത സംവിധായകരുടെ (മാസ്റ്റേഴ്സ് ഓഫ് മലയാളം) തെരഞ്ഞെടുത്ത നാല് ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.


എം.ടി വാസുദേവന്‍ നായരുടെ 'നിര്‍മാല്യം', അരവിന്ദന്റെ 'കുമ്മാട്ടി', അടൂര്‍ ഗോപാലകൃഷ്ണന്റെ 'മുഖാമുഖം', ഷാജി എന്‍. കരുണിന്റെ 'പിറവി' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നവംബര്‍ 27ന് ഒരുക്കുന്നത്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. 


സമയക്രമം ഇങ്ങനെ: രാവിലെ 9.30ന് - നിര്‍മാല്യം, ഉച്ചക്ക് 12ന് -കുമ്മാട്ടി, 2.30ന് -മുഖാമുഖം, 5.00ന് -പിറവി. പ്രവേശനം സൌജന്യമാണ്. 


banner film society, banner film fest, masters of malayalam cinema fest, kummatti, mukhamukham, piravi, nirmalyam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.