Thursday, November 17, 2011

Adhikaram Movie Gallery: തീവ്രവാദത്തിനെതിരെ 'അധികാരം'




തീവ്രവാദത്തിനെതിരെ ഒരു കൂട്ടം യുവാക്കളുടെ പോരാട്ടമാണ് സംവിധായകന്‍ ഷാര്‍വിയുടെ പുതിയ ചിത്രമായ 'അധികാരം' പറയുന്നത്. 


ആഗസ്റ്റ് 15ന് കോഴിക്കോട് നഗരത്തില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ത്തുടര്‍ന്ന് മുന്‍ റോ ഓഫീസര്‍ നമ്പ്യാരുടെ മേല്‍നോട്ടത്തില്‍ അഞ്ച് യുവാക്കള്‍ ജീവന്‍ പണയപ്പെടുത്തി ദേശദ്രോഹികളെ കണ്ടെത്താന്‍ ഇറങ്ങുകയാണ്. 


ഈ യുവാക്കളില്‍ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുണ്ട്, പക്ഷേ, ദേശരക്ഷക്കായി ഇറങ്ങുന്നതിന് ഇതൊന്നും അവര്‍ക്ക് തടസമായിരുന്നില്ല. സാധാരണക്കാരായി നഗരത്തിലെവിടെയോ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താന്‍ ഇനി അധിക സമയവുമില്ല. എന്നാല്‍ ഒന്നിച്ചുള്ള ശ്രമവും നിശ്ചയ ദാര്‍ഢ്യവും ഇതിനൊന്നും ഈ യുവ കൂട്ടായ്മക്ക് തടസമാകുന്നില്ല. 


പതിനെട്ട് പുതുമുഖങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. സജിത് രാജ്, ഇര്‍ഫാന്‍ ഖാന്‍, മാനവ്, വിജയ് ആദിത്യ, യതിന്‍ ശര്‍മ, ബിബിന്‍ രാജു, മാഹിര്‍ ഖാന്‍, സാം ജീവന്‍, മധു ഒടുവില്‍, ദേവയാനി ശര്‍മ തുടങ്ങിയവരാണ് മുഖ്യ താരങ്ങള്‍. ജോനിത ദോഡയാണ് നായിക. 


ടീം വര്‍ക്ക് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സതീഷ് മുതുകുളമാണ്. സംഭാഷണം: ഹരി ഹരിപ്പാട്. സംഗീതം: രജനീഷ്, ഗായകന്‍: രാഹുല്‍ നമ്പ്യാര്‍, ഛായാഗ്രഹണം: കിഷോര്‍ കെ. ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു പന്തലക്കോട്, കലാസംവിധാനം: ബാലകൃഷ്ണന്‍ കൈതപ്രം, ആക്ഷന്‍: ഗില്ലി ശേഖര്‍, സ്റ്റില്‍സ്: ഗിരി ശങ്കര്‍, എഡിറ്റിംഗ്: ശ്രീകുമാര്‍. 


പ്രത്യേക മേക്കപ്പ് ഇല്ലാതെയാണ് എല്ലാ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചതെന്നത് പ്രത്യേകതയാണ്. ചിത്രത്തിലെ 'വന്ദേ മാതരം' എന്ന ഗാനം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തില്‍ ഗാന്ധിയന്‍, തമിഴില്‍ കാമ്പസ്, തെലുങ്കില്‍ ആത്മകാളി എന്നീ ചിത്രങ്ങള്‍ ഷാര്‍വി മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ട്.

adhikaram malayalam movie gallery
(click image to enlarge)








adhikaram stills

















adhikaram trailor

adhikaram malayalam movie, adhikaram, sharvi, director sharvi, sajith raj, sajithraj in adhikaram, teamwork cinemas, jonita doda

1 comments:

pramod said...

ithenna irangunne. sthiram theevravatha kadha akathirunnal kollam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.