Saturday, October 22, 2011

ദീപാവലിപ്പോരിന് 'വേലായുധവും' 'ഏഴാം അറിവും'




തമിഴകത്തില്‍ ദീപാവലി നാളുകളില്‍ വെള്ളിത്തിരയില്‍ പോരിനായി സൂര്യയുടെ 'ഏഴാം അറിവും' വിജയിന്റെ 'വേലായുധവും' ഒരുങ്ങി. രണ്ടു ചിത്രങ്ങളും 26ന് റിലീസ് ചെയ്യും.


വിജയിന്റെ 'വേലായുധം' സംവിധാനം ചെയ്യുന്നത് ഹിറ്റ് മേക്കര്‍ ജയം രാജയാണ്. ജനീലിയ, ഹന്‍സിക എന്നിവരാണ് നായികമാര്‍. മലയാളിയായ ശരണ്യ മോഹന്‍ നായകന്റെ സഹോദരി വേഷത്തിലുണ്ട്. വിജയ് ആരാധകരെ ആകര്‍ഷിക്കാന്‍ പോന്ന പാട്ടുകളും ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സംഗീതമൊരുക്കിയിരിക്കുന്നത് വിജയ് ആന്റണിയാണ്. ആസ്കാര്‍ രവി ചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വന്‍ തുക മുടക്കി നേടിയിരിക്കുന്നത് തമീന്‍സ് റിലീസാണ്. 100ലേറെ തീയറ്ററുകളില്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. 


സയന്‍സ് ഫിക്ഷന്‍ പശ്ചാത്തലത്തിലുള്ള 'ഏഴാം അറിവി'ല്‍ സൂര്യ മൂന്ന് വേഷങ്ങളിലെത്തും. സൂപ്പര്‍ ഹിറ്റ് ചിത്രം 'ഗജിനി'യുടെ സംവിധായകന്‍ എ.ആര്‍ മുരുകദാസാണ് സംവിധാനം. റെഡ് ജയന്റിനുവേണ്ടി ഉദയനിധി സ്റ്റാലിനാണ് ചിത്രം നിര്‍മിക്കുന്നത്. ചൈനീസ് ആയോധന കലയുടെ കുലപതിയാണെന്ന് കരുതപ്പെടുന്ന ബോധിവര്‍മന്‍ എന്ന ബുദ്ധ സന്യാസി തമിഴ് നാട്ടില്‍ നിന്ന് അഞ്ചാം നൂറ്റാണ്ടില്‍ ചൈനയിലെത്തിയ ചരിത്രമാണ് ചിത്രം അന്വേഷിക്കുന്നത്. കമലഹാസന്റെ മകള്‍ ശ്രുതി ഹസനാണ് നായിക. സംഗീതം ഒരുക്കിയത് ഹാരിസ് ജയരാജാണ്. 


ഇവക്ക് പുറമേ ധനുഷ് നായകനാകുന്ന 'മയക്കം എന്ന', ചിമ്പുവിന്റെ 'ഒസ്തി', ഷാരൂഖ് ഖാന്റെ 'രാ വണിന്റെ തമിഴ് പതിപ്പ് എന്നിവയും ദീപാവലിക്ക് പുറത്തിറങ്ങുന്നുണ്ട്. 


related link:

വേലായുധം, ഏഴാം അറിവ് ഗ്യാലറി




velayutham, ezham arivu, vijay, surya, velayutham gallery, ezham arivu gallery, vijay, genelia, jayam raja, hansika, shruthi hasan, a.r. murugadoss

2 comments:

Prince John said...

cinema kandille ithu vare?

allaboutcinema said...

watched all three releases..will post reviews soon...!! i was not here for a week.

ra one- not upto mark, except some vfx
velayudham- vijay mass masala
7 am arivu- good theme on paper, but problems in execution.!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.