Thursday, October 13, 2011

വീരപുത്രന്‍ ഈയാഴ്ച മുതല്‍



 സ്വാതന്ത്യ്രസമര സേനാനി മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബിന്റെ ജീവിതകഥയെ ആസ്പദമാക്കി പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'വീരപുത്രന്‍' ഈയാഴ്ച റിലീസ് ചെയ്യുന്നു. നരേനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റൈമാ സെന്നാണ് നായിക. ഐ.ടി.എല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. 


റൈമാ സെന്‍, കലാഭവന്‍ മണി, സിദ്ദിഖ്, മധുപാല്‍, ജഗതി ശ്രീകുമാര്‍, വിനയ്, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാര്‍, വി.കെ ശ്രീരാമന്‍, നിഷാന്ത് സാഗര്‍, സുധീഷ്, മാള അരവിന്ദന്‍, മാമുക്കോയ, റിസബാവ, സാദിഖ്,തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.


തിരക്കഥ, സംഭാഷണം: പി.ടി കുഞ്ഞുമുഹമ്മദ്, കഥ: എന്‍.പി മുഹമ്മദ്, നിര്‍മാണം: ഐ.ടി.എല്‍ പ്രൊഡക്ഷന്‍സ്. ക്യാമറ: എം.ജെ രാധാകൃഷ്ണന്‍.  


ചിത്രത്തില്‍ ചരിത്ര ഗവേഷകന്റെ വേഷത്തില്‍ ശരത് കുമാറും അഭിനിയിക്കുന്നുണ്ട്. നേരത്തെ ഈ വേഷം മോഹന്‍ലാല്‍ ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. 


veeraputhran gallery
(click to enlarge)











veeraputhran, malayalam movie veeeraputran, naren, mohammed abdurahman sahib, freedom fighter, p.t. kunhimuhammed, itl productions, raima sen, ramesh narayan, kalabhavan mani, sidhique, asokan, madhupal, veeraputhran gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.