Monday, October 3, 2011

തീയറ്റര്‍ അടച്ചിടലില്‍ നിന്ന് ഫെഡറേഷന്‍ പിന്‍മാറി




 ഒക്ടോബര്‍ അഞ്ചിന് നടത്താനിരുന്ന തീയറ്റര്‍ അടച്ചിടല്‍ സൂചനാ സമരത്തില്‍ നിന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിന്‍മാറി. സിനിമാ ടിക്കറ്റിനൊപ്പം ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജും നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.


സിനിമാ മന്ത്രി കെ.ബി ഗണേഷ്കുമാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതിനാലാണ് ആദ്യം എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചത്. 


എന്നാല്‍ ആദ്യഘട്ടമെന്ന നിലയില്‍ തങ്ങളുടെ പരാതികള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി പ്രതികരണം കാത്തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 


also read,

ഒക്ടോബര്‍ അഞ്ചിന് എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടും

exhibitors federation withdraws theatre strike, film exhibitors federation, kerala theatre strike

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.