Saturday, October 22, 2011

തീയറ്റര്‍ തരംതിരിക്കല്‍ തുടങ്ങി




സൌകര്യങ്ങള്‍ വിലയിരുത്തി വൈഡ് റിലീസ് അനുവദിക്കുന്നതിനും അതിനനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിനുമായി തീയറ്ററുകളെ തരംതിരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമായി. തരംതിരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട തീയറ്റര്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ തിരുവനന്തപുരം കൈരളി തീയറ്ററില്‍ നിര്‍വഹിച്ചു. 


കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് അടിസ്ഥാന സൌകര്യമുള്ള തീയറ്ററുകളില്‍ വൈഡ് റിലീസ് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഡി.സിയുടെ തിരുവനന്തപുരം കലാഭവന്‍, പറവൂര്‍ ചിത്രാഞ്ജലി തീയറ്ററുകളെ രണ്ടാക്കി സൌകര്യങ്ങള്‍ വര്‍ധിപ്പിക്കും. തീയറ്ററുകളില്‍ ടിക്കറ്റിംഗ് മെഷീന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 


തീയറ്റര്‍ ക്ലാസിഫിക്കേഷന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് മൂന്ന് കമ്മിറ്റികളാണുള്ളത്. ഇവര്‍ തീയറ്റര്‍ സന്ദര്‍ശിച്ച് വിലയിരുത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. 
ചടങ്ങിഇ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ അധ്യക്ഷത വഹിച്ചു. 


theatre classification started, theatre classification committee kerala, k.b ganesh kumar, wide release


1 comments:

Anonymous said...

It is good..... and make the theaters to improve there self....

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.