Friday, October 14, 2011

ബോഡിഗാര്‍ഡ് വിജയത്തിന്റെ കാരണം വിപണനസാധ്യത: സിദ്ദിഖ്




തിരുവനന്തപുരം: പരിധികളില്ലാത്ത വിപണന സാധ്യത ബോളിവുഡില്‍ ഉണ്ടായിരുന്നതു കൊണ്ടാണ് തന്റെ ഹിന്ദി ചിത്രമായ 'ബോഡി ഗാര്‍ഡ്' വന്‍ വിജയം നേടിയതെന്ന് സംവിധായകന്‍ സിദ്ദിഖ്. കേരളത്തിന്റെ പരിമിതികളില്ലാത്ത വിപണനമികവാണവിടെയെന്ന്  കേസരി സ്മാരകട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകവേ അദ്ദേഹം പറഞ്ഞു. 


ചെയ്യുന്ന പ്രവൃത്തി എത്ര വലുതാണെങ്കിലും നില്‍ക്കുന്ന സ്ഥലം ചെറുതാണെങ്കില്‍ ഫലം അത്ര വലുതായിരിക്കില്ല. വിപണനത്തില്‍ നിര്‍മാതാവ് ശ്രദ്ധിക്കാതിരുന്നതാണ്  ബോഡി ഗാര്‍ഡ് മലയാളത്തില്‍ വേണ്ടത്ര വിജയം നേടാതിരിക്കാന്‍ കാരണം. 


മലയാളത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും അവര്‍ അന്യ ഭാഷയിലാണ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദിയില്‍ അവസരങ്ങള്‍ ലഭിച്ചാലും മലയാളം ഉപേക്ഷിക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞു.


സിദ്ദീഖ്- ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതില്‍ രണ്ടുപേര്‍ക്കും ദുഃഖമില്ലെന്നും അദ്ദേഹം പറഞ്ഞു.

siddique meet the press, director sidhique, body guard, body guard director siddique

2 comments:

Rajeev Nair said...

I have to disagree. If the movie is good, it will run. Good in the sense, cinematically it should be good - script, dialogues, rendering, acting, direction, etc. Honesty towards the content and the making will be determine the success... it will do self-marketing... I doubt malayalam BodyGaurd had that standard... I really doubt...

ss vijit said...

Hindi version is much better than malayalam becoz of Salman khan. His star power is the key factor of the success....

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.