ഷാരൂഖ് ഖാന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുന്ന 'രാ വണ്‍' ദീപാവലി നാളായ 26ന് തീയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ ത്രീ ഡി, ടു ഡി പതിപ്പുകള്‍ റിലീസിനുണ്ടാകും. അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ സംവിധായകന്‍.
സാങ്കേതികതയില്‍ ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രങ്ങളോട് കിടപിടിക്കും രീതിയിലാണ് ഷാരൂഖിന്റെ രാ വണും അണിയറയില്‍ ഒരുങ്ങുന്നത്. ശേഖര്‍ സുബ്രഹ്മണ്യം അഥവാ ജി വണ്‍ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ കിംഗ് ഖാന്‍ അവതരിപ്പിക്കുമ്പോള്‍ വില്ലന്‍ സൂപ്പര്‍ ഹീറോ അര്‍ജുന്‍ രാംപാലിന്റെ രാ വണ്‍ എന്ന കഥാപാത്രമാണ്.
തമിഴില്‍ രജിനികാന്തിന്റെ 'എന്തിരന്‍' എന്ന സൂപ്പര്‍ ഹീറോ ചിത്രം വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍ തെന്നിന്ത്യയില്‍ ചിത്രത്തിന് ഓളമുണ്ടാക്കാന്‍ രജനിയെത്തന്നെ ഷാരൂഖ് അതിഥി താരമായി രാ വണില്‍ എത്തിക്കുന്നുണ്ട്. എന്തിരനിലെ ചിട്ടി എന്ന കഥാപാത്രമായാണ് സൂപ്പര്‍സ്റ്റാര്‍ രജനി വരുന്നത്. സഞ്ജയ് ദത്തും ചൈനീസ് അമേരിക്കന്‍ നടന്‍ ടേം വൂവും ചിത്രത്തിലുണ്ട്. പ്രിയങ്ക ചോപ്ര ഐറ്റം ഡാന്‍സുമായെത്തി ഹരം പകരും.
വിശാല്‍ ശേഖര്‍ ടീമാണ് സംഗീതമൊരുക്കുന്നത്.
നായികയാകുന്നത് കരീനാ കപൂറാണ്. ബോഡി ഗാര്‍ഡിന്റെ വന്‍ വിജയത്തിനുശേഷം താരത്തിളക്കം കൂടിയ കരീനയുടെ രാ വണിലെ വേഷവും ശ്രദ്ധനേടുമെന്ന് ഉറപ്പാണ്. ആദ്യം പുറത്തുവന്ന ചിത്രത്തിലെ ഗാനമായ 'ചമ്മക് ചലോ' ലോകവ്യാപകമായും സൂപ്പര്‍ ഹിററാണ്. കരീനയുടെ ചൂടന്‍ നൃത്തം തന്നെ ഗാനത്തിലെ മുഖ്യ ആകര്‍ഷണം.
ഷാരൂഖ് ഖാന്‍ ഒരു തെന്നിന്ത്യന്‍ ആയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നായിക കരീന പഞ്ചാബി ആയും.
ഷാരൂഖ് ഖാന്റെ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിര്‍മിക്കുന്നത്. ഇറോസ് ഇന്റര്‍നാഷനല്‍ ചിത്രം തീയറ്ററുകളിലെത്തിക്കും. ഹിന്ദിക്കുപുറമേ, തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്.
ഹിന്ദിയിലെ തന്നെ ചെലവേറിയ ചിത്രമാണ് രാ വണ്‍ എന്നാണ് പ്രചാരണം. ഏതാണ്ട് 125 കോടി നിര്‍മാണ ചെലവും 25 കോടി മാര്‍ക്കറ്റിംഗ് ചെലവും ആയതായാണ് സൂചന. ചിത്രം ഗംഭീരമായി പൂര്‍ത്തിയാകുന്നതായാണ് അണിയറ വര്‍ത്തമാനങ്ങള്‍.
ra one gallery
(click to enlarge)
![]() |
arjun rampal as ra one the villian |
![]() |
kareena in 'chammak chalo' song |
ra one trailor
ra one, ra one gallery, ra one in kerala, ra one releasing on october 26, shah rukh khan, rajnikanth, kareena kapoor, anubhav sinha, arjun rampal, chammak chalo
0 comments:
Post a Comment