Tuesday, October 11, 2011

Oosaravelli Gallery: ജൂനിയര്‍ എന്‍.ടി.ആറിന്റെ 'ഊസരവെല്ലി' സൂപ്പര്‍ ഹിറ്റിലേക്ക്




തെലുങ്കിലെ യുവ സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായി അഭിനയിച്ച 'ഊസരവെല്ലി' സൂപ്പര്‍ഹിറ്റിലേക്ക്. ശ്രീ വെങ്കിടേശ്വര സിനിചിത്രയുടെ ബാനറില്‍ സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്നയാണ് നായിക. 


ഈമാസം ആറിന് റിലീസായ ചിത്രം ആദ്യദിനങ്ങളില്‍ തന്നെ സൂപ്പര്‍ ഹിറ്റിലേക്കാണ് നീങ്ങുന്നതെന്ന സൂചനയാണ് നല്‍കുന്നത്. ദേവിശ്രീ പ്രസാദ് ഒരുക്കിയ സംഗീതവും സൂപ്പര്‍ഹിറ്റാണ്. 
രണ്ടാഴ്ച മുന്‍പിറങ്ങി സൂപര്‍ഹിറ്റായ മഹേഷ്ബാബുവിന്റെ 'ദൂക്കുഡു'വിന്റെ റെക്കോഡ് 'ഊസരവെല്ലി' തകര്‍ത്തേക്കും. 


ആദ്യദിനം 'ദൂക്കുഡു' 13 കോടി ആന്ധ്രയില്‍ നിന്ന് മാത്രം നേടിയപ്പോള്‍ 15 കോടി 'ഊസരവെല്ലി' മറികടന്നിരുന്നു. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരുടെ റിപ്പോര്‍ട്ടുകളും അനുകൂലമാണ്. ആദ്യമൂന്നു ദിവസത്തില്‍ ലോകവ്യാപകമായി 36.56 കോടിയാണ് കലക്ഷന്‍.


പ്രകാശ് രാജ്, കിക്ക് ശ്യാം, മുരളി ശര്‍മ, എം.എസ് നാരായണ, പായല്‍ ഘോഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

oosaravelli movie gallery
(click image to enlarge)










oosaravelli gallery, oosaravelli boxoffice report, oosaravelli, junior ntr's oosaravelli, tamanna, tamanna in oosaravelli, tamanna gallery, devisri prasad, surender reddy, prakash raj, tamanna stills from oosaravelli

1 comments:

Anonymous said...

ഇത് കേരളത്തില്‍ ഇറങ്ങാതെ നമ്മള്‍ എങ്ങനെ ടാമന്നയെ കാണും..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.