Tuesday, October 4, 2011

Indian Rupee Preview: രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി' ആറുമുതല്‍




പ്രശസ്തിയേക്കാള്‍ പണത്തെ സ്നേഹിക്കുന്ന യുവാവിന്റെ കഥ പറയുന്ന രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി' ഒക്ടോബര്‍ ആറിന് പ്രദര്‍ശനത്തിനെത്തുന്നു. പൃഥ്വിരാജാണ് ജെ.പി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 


എളുപ്പം പണം നേടാനുള്ള വ്യഗ്രതയില്‍ ജീവിതത്തിന്റെ പിടിവിട്ടു പോകുന്ന യുവത്വത്തിന്റെ പ്രതിരൂപമാണ് ജെ.പി എന്ന ഈ പത്താംക്ലാസുകാരന്‍ യുവാവ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പണത്തിന്റെ വിചിത്രമായ ലോകത്തുകൂടിയുള്ള സഞ്ചാരമാണ് ജെ.പി എന്ന ജയപ്രകാശിന്റെ കഥ. മോഹിപ്പിക്കുന്ന ബിസിനസുകളില്‍ ചെന്നുപെടാന്‍ മലയാളി കാണിക്കുന്ന വ്യഗ്രതയാണ് വിഷയം. 


റിമ കല്ലിംഗലാണ് നായിക. മല്ലിക, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ലാലു അലക്സ്, മാമുക്കോയ, ബാബു നമ്പൂതിരി, സീനത്ത്, ടിനി ടോം, തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഒരിടവേളക്ക് ശേഷം തിലകന്‍ അഭിനയിക്കുന്ന മുഖ്യധാരാ ചിത്രമെന്ന സവിശേഷതയുമുണ്ട് 'ഇന്ത്യന്‍ റുപ്പി'ക്ക്.  അച്യുതമേനോനാണ് എന്നാണ് കഥാപാത്രത്തിന്റെ പേര്. 


ആഗസ്റ്റ് സിനിമക്ക് വേണ്ടി പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം: ഷഹബാസ് അമന്‍. 

indian rupee movie gallery
(click to enlarge)











indian rupee gallery, indian rupee malayalam movie, indian rupee preview, renjith film indian rupee, prithviraj, prithviraj in indian rupee, rima kallingal, mallika, thilakan, jagathy sreekumar, tini tom, shahbaz aman

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.