Friday, October 21, 2011

I F F K: അന്താരാഷ്ട്ര ചലച്ചിത്ര മേള: മലയാള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു




 16മത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള (I F F K)യില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍ തീരുമാനമായി. മത്സര വിഭാഗത്തില്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവും ഷെറി സംവിധാനം ചെയ്ത ആദിമധ്യാന്തവും ഉണ്ടാകുമെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാറാണ് അറിയിച്ചു.


പ്രദര്‍ശന വിഭാഗത്തില്‍ കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ, ടി.വി ചന്ദ്രന്റെ ശങ്കരനും മോഹനനും, ജയരാജിന്റെ പകര്‍ന്നാട്ടം, വി.കെ പ്രകാശിന്റെ കര്‍മ്മയോഗി, രാജേഷ് പിള്ളയുടെ ട്രാഫിക്്, ശാലിനി ഉഷാ നായരുടെ അകം/പാലസ് ഇന്‍ ബ്ലൂം , രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്നീ ചിത്രങ്ങളാണുള്ളത്. കെ.കുഞ്ഞികൃഷ്ണന്‍, ഡോമിനിക് ജെ.കാട്ടൂര്‍, ഷാജിയെം, രേണു രാമനാഥന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

iffk 2011, international film festival thiruvananthapuram kerala, list of malayalam films for iffk 2011

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.