Sunday, October 16, 2011

വീരപുത്രനെതിരെ ഹമീദ് ചേന്നമംഗലൂര്‍




പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'വീരപുത്രന്‍' ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും തീയറ്ററില്‍ നിന്ന് പിന്‍വലിക്കണമെന്നും പ്രമുഖ സാമൂഹിക വിമര്‍ശകനും ചിന്തകനുമായ ഹമീദ് ചേന്നമംഗലൂര്‍.


സ്വാതന്ത്യ്ര സമര സേനാനി മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബിന്റെ ജീവിത കഥയെ ആസ്പദമാക്കിയ ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയും തന്റെ കുടുംബത്തെയും പിതാമഹന്‍മാരെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. 


അബ്ദു റഹ്മാന്‍ സാഹിബിന്റെ അവസാന മണിക്കൂറുകളില്‍ തന്റെ വല്യൂപ്പയും ഉപ്പയും അടുത്തുണ്ടായിരുന്നു. അവസാനം ഭക്ഷണം കഴിച്ചതും തന്റെ തറവാട്ടില്‍ നിന്നായിരുന്നു. സാഹിബ് ഹൃദയാഘാതം മൂലം മരിച്ചതായാണ് രേഖകളും അദ്ദേഹത്തെക്കുറിച്ച ജീവചരിത്രങ്ങളും പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നെന്ന രീതിയിലാണ് 'വീരപുത്രന്‍' സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ സാഹിബ് കോണ്‍ഗ്രസില്‍ മുസ്ലിം വിഭാഗീയതക്കൊപ്പം നിന്നെന്ന ദുസൂചനയും ചിത്രം മുന്നോട്ടുവെക്കുന്നതായി ഹമീദ് ആരോപിക്കുന്നു. 


അതുകൊണ്ട് ചിത്രം തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം 'മനോരമ' ന്യൂസ് ചാനലില്‍ ആവശ്യപ്പെട്ടു.


അതേസമയം, തന്റെ ചിത്രം ആരെയും അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്ന് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. കൂടാതെ ചിത്രം ഡോക്യൂമെന്ററി പോലെ ചരിത്രത്തിന്റെ കൃത്യമായ അവതരണമല്ലെന്നും അദ്ദേഹം പറയുന്നു. സിനിമ എന്ന നിലയില്‍ കഥാഖ്യാനം ഫിക്ഷനാണെന്നും കുഞ്ഞുമുഹമ്മദ് കൂട്ടിച്ചേര്‍ത്തു. 
veeraputhran, withdraw veeraputhran from theatres: hammeed, p.t. kunhimuhammed, narien, hammeed chennamangaloor against veeraputhran

1 comments:

Jiju said...

സിനിമ ഓടിക്കാനുള്ള വിവധമാണോ ഇതൊക്കെ എന്ന് ആര്‍ക്കറിയാം..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.