മലയാള സിനിമാ ആസ്വാദകരുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയായ 'ഫോറം കേരളം' സംഘടിപ്പിച്ച രണ്ടാമത് ദീപക് മെമ്മോറിയല്‍ ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ മികച്ച ചിത്രമായി ഷിബു ബി.എസ്. സംവിധാനം ചെയ്ത 'യെസ്റ്റര്‍ഡേ' തെരഞ്ഞെടുക്കപ്പെട്ടു.
ഷിബുവാണ് മികച്ച സംവിധായകന്‍. ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ് കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടാണ് ഷിബു, രോഹിത് സംവിധാനം ചെയ്ത 'പൈപ്പര്‍ ആന്‍ഡ് ദി ഓര്‍ക്കിഡ്', മാറാട്ട് സംവിധാനം ചെയ്ത 'ഒരു സിനിമാക്കഥപോലെ' എന്നീ ചിത്രങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
'പൈപ്പര്‍ ആന്‍ഡ് ദി ഓര്‍ക്കിഡ്' എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവകുമാര്‍, യെസ്റ്റര്‍ഡേയില്‍ അഭിനയിച്ച അഭിരാമി സുരേഷ്, 'മാംഗ്ലൂര്‍ മിസ്റ്ററി' എന്ന ചിത്രത്തില്‍ അഭിനയിച്ച എല്‍ദോസ് എന്നിവര്‍ മികച്ച അഭിനേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടു. 'യെസ്റ്റര്‍ഡേ'യുടെ രചന നിര്‍വഹിച്ച കൃഷ്ണകുമാര്‍ ആണ് മികച്ച തിരക്കഥാകൃത്ത്. മറ്റ് വിജയികള്‍: പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്, എഡിറ്റിങ്: ശിവ, കാമറ: പാപ്പിനു (യെസ്റ്റര്‍ഡേ).
മികച്ച സംവിധായകന്‍, അഭിനേതാക്കള്‍, തിരക്കഥാകൃത്ത് എന്നിവര്‍ക്ക് പതിനായിരം രൂപയുടെ കാഷ് അവാര്‍ഡ് ലഭിക്കും. സംവിധായകരായ ബി. ഉണ്ണിക്കൃഷ്ണന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
short films, forum keralam short film awards, yesterday malayalam short film, mangalore mystery, piper and the orchid
0 comments:
Post a Comment