Wednesday, October 12, 2011

സിനിമാ സമരം ഉപേക്ഷിച്ചു




 ഫെഫ്ക അടുത്താഴ്ച മുതല്‍ നടത്താനിരുന്ന സമരം ഉപേക്ഷിച്ചു. ചൊവ്വാഴ്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.

വിവിധ സിനിമാത്തൊഴിലാളികള്‍ക്ക് വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സമരം പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ നിര്‍മാതാക്കളുടെ സംഘടന നവംബര്‍മുതല്‍ സിനിമാ നിര്‍മാണം നിര്‍ത്തി സമരം ചെയ്യുമെന്നും അറിയിച്ചിരുന്നു. ഫെഫ്കയുടെ ആവശ്യം നിര്‍മാണ ചെലവ് കുത്തനെ കൂട്ടുമെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. 


മന്ത്രിയുടെ മധ്യസ്ഥയിലെ ചര്‍ച്ചയെത്തുടര്‍ന്നാണ് ഫെഫ്ക സമരം ഉപേക്ഷിച്ചത്. നിര്‍മാതാക്കളുടെ സമരവും ഒഴിവാകാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.


അതേസമയം, തീയറ്ററുകളുടെ സൌകര്യം വിലയിരുത്തുന്ന സമിതികളുടെ നേതൃത്വത്തിലെ ക്ലാസിഫിക്കേഷന്‍ നടപടികള്‍ ഈമാസം 17ന് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 
film strike kerala, producers association withdraws strike, fefka

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.