Tuesday, October 11, 2011

സര്‍വീസ് ചാര്‍ജില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ റിലീസില്ല: എക്സിബിറ്റേഴ്സ് ഫെഡറേഷന്‍




സിനിമാ ടിക്കറ്റിനൊപ്പം ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ നവംബര്‍ ഒന്നുമുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. സിനിമാമന്ത്രി സിനിമാവ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഫെഡറേഷന്‍ ഭാരവാഹികളായ ലിബര്‍ട്ടി ബഷീറും ഡോ. രാംദാസും എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 


സര്‍വീസ് ചാര്‍ജ് തീയറ്ററുകള്‍ പിരിച്ചശേഷം സര്‍ക്കാറില്‍ അടച്ചില്ലെന്ന മന്ത്രിയുടെ ആരോപണം തെറ്റാണ്. സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് മന്ത്രി പിന്നോട്ട് പോയില്ലെങ്കില്‍ പുതിയ റിലീസുകള്‍ എടുക്കാതെ സമരം തുടങ്ങും. എന്നാല്‍ ഇപ്പോള്‍ റിലീസ് ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 


എന്നാല്‍, സര്‍വീസ് ചാര്‍ജ് നിര്‍ത്തുന്ന തീരുമാനം നേരത്തെ ചര്‍ച്ചയില്‍ തീയറ്ററുടമകള്‍ അംഗീകരിച്ചിരുന്നതായി മന്ത്രി കെ.ബി ഗണേഷ്കുമാര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. 

kerala theatre news, film strike kerala, no releases from november 1, exhibitors federation on strike

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.