നടി റീമാ കല്ലിംഗല്‍ മുന്‍കൂട്ടി അറിയിക്കാതെ ഷൂട്ടിംഗില്‍നിന്ന് വിട്ടുനിന്നതായി പരാതി. സംവിധായകന്‍ സിബി മലയിലാണ് റിമക്കെതിരെ ഫെഫ്കക്കും അമ്മക്കും പരാതി നല്‍കിയത്.
സിബിയുടെ 'ഉന്നം' സിനിമയിലെ നായികയായ റിമ ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കാതെ സെറ്റില്‍ വരാതിരിക്കുകയായിരുന്നത്രേ. ഇതുമൂലം ഷൂട്ടിംഗ് തടസ്സപ്പെട്ടതിനാല്‍ നിര്‍മാതാവിന് വന്‍ നഷ്ടം സംഭവിച്ചതായി പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവും പരാതി നല്‍കിയിട്ടുണ്ട്.
പരാതി ശരിയെന്ന് തെളിഞ്ഞാല്‍ റിമക്കെതിരെ നടപടിയുണ്ടാവും. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫെഫ്ക- അമ്മ ഭാരവാഹികള്‍ സംസാരിച്ചതായി സൂചനയുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് നടി നിത്യാ മേനോനെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയത് വിവാദമായിരുന്നു. ഷൂട്ടിംഗ് സെറ്റിലെത്തിയ നിര്‍മാതാക്കളോട് നിത്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.
![]() |
rima in 'unnam' movie |
complaint against rima kallingal, sibi malayil, unnam malayalam movie, rima kallingal, rima kallingal banned
0 comments:
Post a Comment