Friday, October 14, 2011

ഈയാഴ്ച മൂന്നുചിത്രങ്ങള്‍ റിലീസിന്




ഈ വാരാന്ത്യം പ്രദര്‍ശനത്തിനെത്തുന്നത് മൂന്ന് മലയാള ചിത്രങ്ങള്‍. നരേന്‍ നായകനാകുന്ന പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്രന്‍', കുഞ്ചാക്കോ ബോബനെ നായകനാക്കി എം.എസ് മനു ഒരുക്കുന്ന 'സാന്‍വിച്ച്', മുകേഷും സുരാജും ഒന്നിക്കുന്ന 'പാച്ചുവും കോവാലനും' എന്നീ ചിത്രങ്ങളാണ് ഒക്ടോബര്‍ 14 വെള്ളിയാഴ്ച റിലീസ് ചെയ്യുന്നത്. 


സ്വാതന്ത്യ്ര സമര സേനാനി മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബിന്റെ ജീവിത കഥ പറയുന്ന 'വീരപുത്രനി'ല്‍ റൈമാ സെന്നാണ് നായിക. സിദ്ദിഖ്, മധുപാല്‍, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.


'സാന്‍വിച്ചി'ല്‍ അനന്യയാണ് നായിക. റിച്ച പാനായി, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 


കോമഡി ചിത്രമായ 'പാച്ചുവും കോവാലനും സംവിധാനം ചെയ്യുന്നത് താഹയാണ്. ജ്യോതിര്‍മയി, മേഘനാ രാജ്, ശ്രുതി ലക്ഷ്മി, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, റിയാസ് ഖാന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 


ഇതിനു പുറമേ തമിഴ് ചിത്രം 'വേലൂര്‍ മാവട്ടം', ഹോളിവുഡ് ചിത്രം 'ത്രീ മസ്കിറ്റേഴ്സ്', ഹിന്ദി ചിത്രം 'ആസാന്‍' തുടങ്ങിയവയും 14ന് പ്രദര്‍ശനത്തിനെത്തും. 

three malayalam films releasing this week, sandwich, pachuvum kovalanum, veeraputhran

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.