Friday, September 2, 2011

വൈഡ് റിലീസ്: എട്ടുമുതല്‍ തീയറ്ററുകള്‍ അടച്ചിടും




 മന്ത്രി പ്രഖ്യാപിച്ച വൈഡ് റിലീസ് ഓണക്കാലത്തും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബി ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന് കീഴിലെ തീയറ്ററുകള്‍ എട്ടാംതീയതി മുതല്‍ അടച്ചിടും.


എ.സി, ഡി.ടി.എസ് തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ ഏതു ചെറുപട്ടണത്തിലും റിലീസ് അനുവദിക്കാമെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രതിഷേധം കാരണം അട്ടിമറിക്കപ്പെടുന്നതായാണ് പരാതി. ഓണത്തിന് റിലീസ് കിട്ടുമെന്ന് പ്രതീക്ഷിച്ച് നിരവധി തീയറ്ററുകള്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചിട്ടും റിലീസ് കിട്ടാത്ത അവസ്ഥയാണിപ്പോള്‍. 


കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് നല്‍കണമെന്നു തന്നെയാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ ആഗ്രഹം. എന്നാല്‍ അങ്ങനെ റിലീസ് നല്‍കിയാല്‍ തങ്ങളുടെ തീയറ്ററുകളില്‍ പടം സ്വീകരിക്കില്ലെന്ന് എ ക്ലാസ് തീയറ്ററുടമകള്‍ പ്രഖ്യാപിച്ചതാണ് വൈഡ് റിലീസിന് തടസം. 

wide release, theatre strike kerala, exhibitors federation, exhibitors association

2 comments:

BIJU said...

ഓണത്തിന് കടയടപ്പാണോ?

Anonymous said...

ayyayyo

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.