Friday, September 30, 2011

ഒക്ടോബര്‍ അഞ്ചിന് എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടും




ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ തീയറ്ററുകള്‍ ഒക്ടോബര്‍ അഞ്ചിന് അടച്ചിടും. സിനിമാ ടിക്കറ്റിനൊപ്പം ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 


സര്‍വീസ് ചാര്‍ജ് പുന സ്ഥാപിച്ചില്ലെങ്കില്‍ നവംബര്‍ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. തീയറ്ററുകളില്‍ രണ്ടുരൂപ വീതം സര്‍വീസ് ചാര്‍ജ് വാങ്ങുന്നത് നിര്‍ത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഏറെ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് 1999 മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയത്. ന്യായമായ നടപടി നിര്‍ത്തുന്നത് ശരിയല്ല. കഴിഞ്ഞദിവസം നടന്ന സിനിമാ ചര്‍ച്ചയില്‍ സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കിയതിനെ എതിര്‍ക്കാത്ത എക്സിബിറ്റേഴ്സ് അസോസിയേഷനില്‍ നിന്ന് 22 തീയറ്ററുകള്‍ രാജിവെച്ച് തങ്ങളുടെ ഫെഡറേഷനില്‍ ചേര്‍ന്നതായും ലിബര്‍ട്ടി ബഷീര്‍ അവകാശപ്പെട്ടു. 


വൈഡ് റിലീസ് അനുവദിക്കില്ലെന്ന് നേരത്തെ എടുത്ത നിലപാടും തുടരും. വൈഡ് റിലീസിനെ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ എതിര്‍ക്കാമെന്ന് നിര്‍മാതാക്കളുടെ സംഘടന വാക്കുതന്നിട്ട് പറ്റിച്ചു. അതുകൊണ്ട് അവര്‍ അടുത്തമാസം നടത്തുന്ന സമരത്തില്‍ നേരത്തെ നല്‍കുമെന്നറിയിച്ച പിന്തുണ പുന പരിശോധിക്കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


theatre strike on october 5, exhibitors fedearation to close theatres on october 5, theatre strike kerala, exhibitors federation, liberty basheer, wide release, service charge

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.