Thursday, September 22, 2011

സിനിമ റിലീസ് തര്‍ക്കം: ചര്‍ച്ച 26 ന്




വൈഡ് റിലീസുമായി ബന്ധപ്പെട്ടുള്ള സിനിമ പ്രതിസന്ധിയും സമരവും പരിഹരിക്കാന്‍ സെപ്റ്റംബര്‍ 26 ന് സിനിമ സംഘടനകളുമായി ചര്‍ച്ച നടക്കും. 150ലേറെ തീയറ്ററുകള്‍ ഒന്നാം ഓണം മുതല്‍ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരത്തിലാണ്. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി 22ന് എറണാകുളത്ത് യോഗം ചേരുമെന്ന് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


തീയറ്ററുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ക്കനുസരിച്ച് അവയെ തരംതിരിക്കാന്‍ വിദഗ്ധര്‍ അടങ്ങിയ സമിതി രൂപവത്കരിക്കാണ്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സമിതിയുണ്ടാക്കുമെന്ന് മേയില്‍ നടന്ന സിനിമാ സംഘടനകളുടെ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കിയിരുന്നു. 


ഒരാഴ്ചക്കകം നിലവില്‍ വരുന്ന സമിതിയില്‍ അഞ്ചംഗങ്ങളുണ്ടാകും. തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ചലച്ചിത്ര അക്കാദമി സമിതി രൂപവത്കരിക്കുക. സൌണ്ട് എന്‍ജിനീയര്‍, ആര്‍ക്കിടെക്ട്, കാമറാമാന്‍, സിനിമ നിരൂപകനായ മാധ്യമപ്രവര്‍ത്തകന്‍, പ്രേക്ഷക പ്രതിനിധി എന്നിവരുണ്ടാകും. 


എ, ബി ക്ലാസുകളിലെ 470 തിയറ്ററുകള്‍ സമിതി സന്ദര്‍ശിച്ച് വിലയിരുത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ചലച്ചിത്ര അക്കാദമി തയാറാക്കുന്ന 25 ചോദ്യാവലിയുടെ അടിസ്ഥാനത്തിലാകും പരിശോധന. മികച്ച സംവിധാനമുള്ള തീയറ്ററുകളായി കണ്ടെത്തുന്നവക്ക്  റിലീസിന് പുറമെ നികുതിയിളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ടാകും. ശബ്ദ സംവിധാനം, സീറ്റിങ്, പ്രൊജക്ഷന്‍, എ.സി, ശുചിത്വം എന്നിവയാകും പരിശോധിക്കുക. 
wide release, kerala theatre strike, expert committee to study theatres, k.b ganesh kumar, exhibitors association

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.