Wednesday, September 28, 2011

Snehaveedu Gallery: സത്യന്‍ അന്തിക്കാടിന്റെ 'സ്നേഹവീട്' 30ന്




മോഹന്‍ലാലിനൊപ്പം സത്യന്‍ അന്തിക്കാട് വീണ്ടുമൊന്നിക്കുന്ന 'സ്നേഹവീട്' സെപ്റ്റംബര്‍ 30ന് തീയറ്ററുകളിലെത്തുന്നു. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പത്മപ്രിയയാണ് നായിക. 


ഷീല, ബിജു മേനോന്‍, ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി ലളിത, ലെന, ചെമ്പില്‍ അശോകന്‍, രാഹുല്‍ ശര്‍മ, പ്രവീണ്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ആദ്യമായാണ് ബിജു മേനോന്‍ സത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ 'പിന്‍ഗാമി'യില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച അതേ ബുള്ളറ്റാണ് ഈ ചിത്രത്തിലും നായകന്റെ വാഹനമെന്ന പ്രത്യേകതയുമുണ്ട്.


ഗ്രാമീണ പശ്ചാത്തലത്തില്‍ സത്യന്‍ ടച്ചുള്ള തനി മോഹന്‍ലാല്‍ ചിത്രമാണിത്. നായക കഥാപാത്രമായ അജയനും അമ്മയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കഥ.


അന്യ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്ത് നാട്ടില്‍ വരുന്ന അജയന്‍ ഒരു വീട് വാങ്ങി അമ്മ അമ്മുക്കുട്ടിയമ്മക്കൊപ്പം താമസമാകുന്നു.  മകന്‍ വിവാഹിതനായി കാണാന്‍ അമ്മ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും അയാളതില്‍ താല്‍പര്യം കാട്ടുന്നില്ല. ഇവരുടെ ജീവിതത്തിലേക്ക്, വീട്ടിലേക്ക് കാര്‍ത്തിക്കെന്ന കൌമാരക്കാരന്‍ കടന്നുവരുന്നതാണ് വഴിത്തിരിവ്. അജയന്റെ മകനാണ് താനെന്ന കാര്‍ത്തിക്കിന്റെ അവകാശവാദം നാട്ടിലാകെ പരക്കുന്നു. അമ്മുക്കുട്ടിയമ്മക്കും അവന്‍ പിന്നീടങ്ങോട്ട് പ്രിയങ്കരനാവുകയാണ്. അതേസമയം അവനെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ അജയനും ശ്രമം തുടരുന്നു...


തിരക്കഥയൊരുക്കിയിരിക്കുന്നതും സത്യന്‍ അന്തിക്കാട് തന്നെ. ഗാനങ്ങള്‍: വയലാര്‍ ശരത്. സംഗീതം: ഇളയരാജ. ഛായാഗ്രഹണം: വേണു, എഡിറ്റിംഗ്: കെ. രാജഗോപാല്‍. ചിത്രം മാക്സ് ലാബാണ് റിലീസ് ചെയ്യുന്നത്. 


snehaveedu gallery
(click to enlarge)



















snehaveedu, malayalam movie snehaveedu, snehaveedu from 29th, mohanlal in snehaveedu, snehaveedu gallery, padmapriya, sheela, sathyan anthikad, ilayaraja, maxlaab

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.