Friday, September 16, 2011

ഹ്രസ്വചിത്രം 'ഇനിയുമൊരു മഴയായി'യുടെ പ്രദര്‍ശനം 25ന്




യുവ സിനിമാ മോഹികളുടെ കൂട്ടായ്മയായ സിനി മാജിക് ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം 'ഇനിയുമൊരു മഴയായ്' പൂര്‍ത്തിയായി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം സെപ്റ്റംബര്‍ 25ന് രാവിലെ 9.30ന് തിരുവനന്തപുരം കൈരളി തീയറ്ററില്‍ നടക്കും.


ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ച 'ഇനിയുമൊരു മഴയായി' മഹേഷ് ഗോപാല്‍ എന്ന യുവ കഥാകൃത്തിന്റെ ചെറുകഥയെ ആധാരമാക്കിയാണ് തയാറാക്കിയത്. മഹേഷിന്റെത് തന്നെയാണ് തിരക്കഥയും. വിഷ്ണു മഹേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.


ഓര്‍മകളെയും മരണത്തെയും പ്രണയത്തെയും ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്ന ഒരു മനുഷ്യന്റെ ധര്‍മ സങ്കടങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏല്ലാവര്‍ക്കും രസിക്കുന്ന മുഷിപ്പിക്കാത്ത ആഖ്യാനശൈലിയാണ് അവലംബിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ജിഷ്ണു പറയുന്നു. ചിത്രത്തിലൊരു ഗാനവുമുണ്ട്. യുവ സംഗീതസംവിധായകനായ ജയഹരിയാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. ജയഹരിക്കൊപ്പം യുവഗായികമാരില്‍ ശ്രന്ധേയയായ നേഹയും ഗാനം ആലപിച്ചിരിക്കുന്നു. 


റിപ്പോര്‍ട്ടര്‍ ടി.വിയിലെ പ്രൊഡ്യൂസര്‍ സുനീത് സാം എബ്രഹാം, ഡിസ്നി ജയിംസ്, ഐശ്വര്യ, ഏയ്ഞ്ചല്‍ വി. സൈമണ്‍, മിനി തുടങ്ങിയവരാണ് അഭിനേതാക്കള്‍. 


അവധി ദിനങ്ങളിലും ഞായറാഴ്ചകളിലുമായി ചിത്രീകരിച്ച 'ഇനിയുമൊരു മഴയായി'ക്ക് 25000 രൂപയാണ് ചെലവായത്. കാനണ്‍ 550 ഡി ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. സിനിമാജിക് കൂട്ടായ്മ തന്നെ രൂപപ്പെടുത്തിയ ട്രോളിയും മറ്റുമാണ് ഇതിന് ഉപയോഗിച്ചത്. 


2005ല്‍ ഡിഗ്രി പഠനത്തിനിടെയാണ് സിനിമാ താല്‍പര്യമുള്ള യുവ സുഹൃത്തുക്കള്‍ ചേര്‍ന്ന് സിനിമാജിക് എന്ന കൂട്ടായ്മ രൂപവത്കരിച്ചത്. ഒരു പാട് ശ്രമങ്ങള്‍ക്ക് ശേഷം 2009 ല്‍ ഇവരുടെ ആദ്യ ഹ്രസ്വചിത്രമായ 'ദി ട്വിസ്റ്റ്' പൂര്‍ത്തിയായി. പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിഷ്ണു മഹേന്ദ്രനായിരുന്നു. ഈ കൂട്ടായ്മയുടെ രണ്ടാമത്തെ സൃഷ്ടിയാണ് 'ഇനിയുമൊരു മഴയായ്'. 


iniyumoru mazhayayi- promo



iniyumoru mazhayayi, vishu mahendran, jishnu sreekantan, suneeth sam, malayalam short film iniyumoru mazhayayi

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.