Friday, September 2, 2011

Pranayam Review: നവോന്‍മേഷമായ് 'പ്രണയം'എന്നോ നഷ്ടപ്പെട്ട പ്രണയം വാര്‍ധക്യ പീഡകള്‍ക്കിടെ എങ്ങനെ ഒരു കുളിര്‍മഴയായി ജീവിതത്തില്‍ കടന്നുവരുന്നെന്ന് അച്യുതമേനോന്‍, ഗ്രേസ്, മാത്യൂസ് എന്നീ കഥാപാത്രങ്ങളിലൂടെ ബ്ലെസി അവതരിപ്പിക്കുകയാണ് 'പ്രണയം' എന്ന ചിത്രത്തിലൂടെ. പ്രണയമെന്നത് യൌവനത്തിന്റെ തീക്ഷ്ണതയില്‍ മാത്രം അനുഭവഭേദ്യമാകുന്ന വികാരമല്ലെന്നും ചിത്രം പറഞ്ഞുതരുന്നു.


മകന്റെ ഫ്ളാറ്റില്‍ മരുമകള്‍ അശ്വതിക്കും (നവ്യ നടരാജന്‍), ചെറുമകള്‍ മേഘ (അപൂര്‍വ)ക്കുമൊപ്പമാണ് അച്യുതമേനോന്‍ (അനുപം ഖേര്‍) തന്റെ വാര്‍ധക്യ ജീവിതം നയിക്കുന്നത്. മകന്‍ സുരേഷ് (അനൂപ് മേനോന്‍) ഷാര്‍ജയിലാണ് ജോലി ചെയ്യുന്നത്. ഒരുനാള്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ വെച്ച് ചെറുപ്പത്തില്‍ വേര്‍പിരിഞ്ഞ ഭാര്യ ഗ്രേസിനെ (ജയപ്രദ) മേനോന്‍ കാണുന്നു. അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായി ഹൃദയാഘാതമുണ്ടായി ആശുപത്രിയിലാവുന്ന മേനോന് ആശ്വാസമാകാന്‍ ഗ്രേസ് എത്തുന്നതോടെ ഇരുവര്‍ക്കുമിടയിലെ നഷ്ടപ്രണയവും സൌഹൃദവും വീണ്ടും തളിര്‍ക്കുകയാണ്. 


പക്ഷാഘാതത്തെത്തുടര്‍ന്ന് ഒരുവശം തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം കഴിച്ചുകൂട്ടുന്ന രണ്ടാം ഭര്‍ത്താവ് മാത്യൂസിനൊപ്പം (മോഹന്‍ലാല്‍) അതേ ഫ്ളാറ്റില്‍ മകള്‍ (ധന്യ മേരി) ക്കൊപ്പമാണ് ഗ്രേസിന്റെ താമസവും. മേനോനുമായുള്ള കൂടിക്കാഴ്ചയും അത് ഗ്രേസിലുണ്ടാക്കിയ മാറ്റവും ഗുണപരമായി കാണാന്‍ വിശാല മനസ്കനായ മാത്യൂസും അവരുടെ സൌഹൃദത്തിലെ കണ്ണിയാകുന്നു. മക്കളില്‍ നിന്ന് മുറുമുറുപ്പുകളും എതിര്‍പ്പുകളും ഉണ്ടായിട്ടും ഈ പ്രണയവും സൌഹൃദവും അവര്‍ തുടരുകയാണ്. ഒരിക്കല്‍ ജീവിതത്തിലെ സന്തോഷങ്ങള്‍ വീണ്ടെടുക്കാന്‍ ഈ മൂവരും യാത്ര തിരിക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളും ഇവരുടെ ബന്ധത്തിന്റെ ആഴവുമാണ് ബ്ലെസി പിന്നീടങ്ങോട്ട് വരച്ചുകാട്ടുന്നത്.


പറയുന്ന കഥക്ക് പുതുമയൊന്നും 'പ്രണയ'ത്തിലൂടെ ബ്ലെസി അവകാശപ്പെടില്ല. പക്ഷേ, ബന്ധങ്ങളുടെ ആഴം വരച്ചുകാട്ടുന്നതിലെ മികവാണ് ഈ ചിത്രത്തെ ക്ലീഷേ കുടുംബചിത്രങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത്. ഒരുപക്ഷേ, മറ്റേതെങ്കിലും സംവിധായകന്‍ ഇതേ കഥാതന്തു പരീക്ഷിച്ചിരിന്നെങ്കില്‍ ചിലപ്പോള്‍ കണ്ണീര്‍ സീരിയലിലെ സാഹിത്യം പോലെ തകര്‍ന്നടിയാനും സാധ്യകളേറെയാണ്. 


ജീവിതത്തില്‍ കണ്ടെടുക്കാവുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട് 'പ്രണയ'ത്തില്‍. പക്ഷേ, സിനിമയിലെത്തുമ്പോള്‍ അവയൊന്നും കേട്ടും കണ്ടും മറന്ന ഡയലോഗുകളോ രംഗങ്ങളോ ആയി മാറാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 


ചിത്രത്തിന്റെ ആദ്യപകുതിയുടെ ആരംഭരംഗങ്ങളില്‍ ചിലവയില്‍ മാത്രമാണ് അല്‍പം കൃത്രിമത്വം തോന്നുന്നത്. രണ്ടാം പകുതിയില്‍ 'പ്രണയം' മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിന്റെ ജീവന്‍ ഇവിടെയാണ്, എങ്കിലും ഫിലോസഫിക്കല്‍ മൂഡും പൊതുവില്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ജനപ്രിയ മെലോഡ്രാമയുടെ അഭാവവും സാധാരണ സ്ത്രീ പ്രേക്ഷകര്‍ക്ക് ചിലപ്പോഴെങ്കിലും വിരസതയുണ്ടാക്കും. 


അഭിനേതാക്കളില്‍ അച്യുതമേനോനായി അനുപം ഖേര്‍ തന്നെയാണ് മികവില്‍ മുന്നില്‍. ചിത്രം തുടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഭാവങ്ങളും രൂപവും ഉചിതമെന്ന് തോന്നുമെങ്കിലും ഡബ്ബിംഗില്‍ ചുണ്ടനക്കത്തിലെ പോരായ്മകള്‍ കല്ലുകടിയായി തോന്നും. 


ജയപ്രദയുടെയും എറ്റവും മികച്ച വേഷങ്ങളില്‍ ഒന്നുതന്നെയാകും ഗ്രേസ്. വീല്‍ചെയറില്‍ തളര്‍ന്നിരിക്കുന്ന ഭര്‍ത്താവിനും അദ്യ ഭര്‍ത്താവിനും തന്നെ അംഗീകരിക്കാത്ത മകനുമിടയിലെ നായികയുടെ സംഘര്‍ഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതില്‍ ജയപ്രദ വീഴ്ചയൊന്നും വരുത്തിയിട്ടുമില്ല. 


അനൂപ് മേനോനില്‍ നിന്നും പക്വമായ സമീപനമാണ് കാണാനായത്. ആദ്യം അച്ഛനോടുള്ള ഫോണ്‍ സംഭാഷണ രംഗത്തും അവസാനം അമ്മയോട് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോണ്‍ സംഭാഷണത്തിലും ഇത് പ്രകടമാണ്.


കൂടുതല്‍ പറയാനുള്ളതിനാലാണ് മോഹന്‍ലാലിന്റെ മാത്യൂസിനെ അവസാനത്തേക്ക് മാറ്റിവെച്ചത്. അദ്ദേഹത്തിന്റെ എറ്റവും മികച്ച കഥാപാത്രമാണിതെന്ന് പറയാനാകില്ല. എങ്കിലും സമീപകാലത്ത് അനവധി ചിത്രങ്ങളില്‍ കഥാപാത്രമായെങ്കിലും 'അഭിനയിക്കാന്‍' അവസരം ലഭിക്കാതിരുന്ന മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവാണിത്. 


മോഹന്‍ലാലിന്റെ സവിശേഷ സാന്നിധ്യവും കഥാപാത്രവും ചിത്രത്തിന് അല്‍പമൊന്നുമല്ല മിഴിവേകുന്നത്. താരപരിവേഷത്തിന്റെ ഉയരങ്ങളില്‍ നിന്ന് ഒറ്റയടിക്ക് താഴേക്ക് വന്ന് സഹനായക വേഷം ചെയ്യാന്‍ കാണിച്ച മനസ് അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ ഫാന്‍സുകാരുടെ കൂട്ടത്തെ പൂര്‍ണ അര്‍ഥത്തില്‍ തൃപ്തരാക്കാന്‍ ലാലിന്റെ മാത്യൂസിനാകുമോ എന്നറിയില്ല. 


ആഖ്യാനത്തില്‍ ബ്ലെസി കാട്ടിയ മികവ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും വ്യക്തമാണ്. അനാവശ്യ കഥാപാത്രങ്ങള്‍ ഒരാള്‍ പോലും ചിത്രത്തില്ല. കൂടാതെ ഗ്രേസിന്റെ ചെറുപ്പം അവതരിപ്പിച്ച നിവേദ, അനൂപ് മേനാന്റെ ഭാര്യ വേഷത്തിലെത്തിയ നവ്യ, മകളായി വന്ന അപൂര്‍വ ഒക്കെ കഥാപാത്രങ്ങള്‍ക്കിണങ്ങുന്നവര്‍ തന്നെ. 


ബ്ലെസി തയാറാക്കിയ രംഗങ്ങള്‍ക്ക് കൃത്യമായ നിറം പകരാന്‍ സതീഷ് കുറുപ്പിന്റെ ക്യാമറക്കായി. ചിത്രത്തിലെ എം. ജയചന്ദ്രന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രമേയവുമായി  ലയിച്ചുനിന്നു. ഒ.എന്‍.വിയുടെ വരികളും മനോഹരം തന്നെ. 


കുറ്റങ്ങള്‍ തീര്‍ത്തൊരു ചിത്രമൊന്നുമല്ല 'പ്രണയം'. പക്ഷേ, വാര്‍ധക്യാരിഷ്ടതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയ മലയാള സിനിമക്ക് വ്യത്യസ്തയുടെ സുഖവും നവോന്‍മേഷവുമത് പകര്‍ന്നു നല്‍കുമെന്നത് തീര്‍ച്ചയാണ്.  

-Review by Aashish
pranayam, pranayam review, malayalam movie pranayam review, pranayam review and gallery, mohanlal in pranayam, jayaprada, anupam kher, anoop menon, navya natarajan, apoorva, blessy, blessy's pranayam

9 comments:

C R Umesh,Bangalore said...

Good Review. In saw PRANAYAM Yesterday. It is a wonderful experience for who loves good subject in Malayalam Cinema.

Thank U Aashish

Rajeev said...

dont know what the audience response is..but the film is a class work.hatz off blessy. real film maker..

fayaz said...

നല്ല സിനെമയിലെക്കൊരു മടങ്ങി വരവ്. മോഹന്‍ലാല്‍ മനോഹരം ആയിട്ടുണ്ട്‌

ശ്രീ said...

നന്നായി... നല്ല വാര്‍ത്ത

Anonymous said...

good film

Anonymous said...

very bad film.charecters not well defined.too much unwanted importance to word pranayam and emotions.charecters and feeling has to grow on you naturally. it is not something to imbibe into your mind through interviews and silly moview reviews.see titanic.itgrows on you and you never realizes it.both blessys film bramaram and pranayam fails to capture the minds of the viewers simply because both these film has one scenes or 10 minutes which is vital for the remaining hours of the film and when this 10 inutes dont click then the entire fil flops.conclusion .dont watch

Rajeev Nair said...

Waiting for it to come to Northeast states of USA. Poyi kaananam...

Anonymous said...

hey the reviews are superb...

savyasachi said...

titanic um aayi compare cheythille suhruthe athu thanneyanu Blessy enna manushyante vijayam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.