Monday, September 12, 2011

നടന്‍ ദര്‍ശന്റെ കുടുംബത്തില്‍ കലഹമുണ്ടാക്കി, നിഖിതക്ക് കന്നഡയില്‍ വിലക്ക്




കന്നഡ നടന്‍ ദര്‍ശന്റെ കുടുംബത്തില്‍ കലഹമുണ്ടാക്കിയതിന് പ്രശസ്ത നടി നിഖിതക്ക് കന്നഡ സിനിമയില്‍ മൂന്നുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് വിലക്ക്.


യുവനടന്‍ ദര്‍ശനെതിരെ ഭാര്യ വിജയലക്ഷ്മി പരാതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ മര്‍ദങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ വിജയലക്ഷ്മി പൊലീസില്‍ നല്‍കിയ പരാതിയില്‍ നിഖിതയുടെ പേര് പരാമര്‍ശിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് ദര്‍ശനെ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. 


പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചികില്‍സയിലുള്ള വിജയലക്ഷ്മിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് നടി നിഖിതയെ വിലക്കാന്‍ തീരുമാനിച്ചത്. മറ്റു അഭിനേതാക്കള്‍ക്ക് ഈ വിലക്ക് ഒരു പാഠമാകട്ടേയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് മുനിരത്നം പറഞ്ഞു. തങ്ങളുടെ അഭിനയത്തില്‍ ശ്രദ്ധിക്കുന്നതിന് പകരം മറ്റുള്ളവരുടെ കുടുംബപ്രശ്നത്തില്‍ തലയിടുന്നത് നല്ലതിനല്ല -അദ്ദേഹം പറഞ്ഞു.


അതേസമയം, അസോസിയേഷന്‍ തീരുമാനത്തില്‍ നിഖിത ശക്തമായി പ്രതിഷേധിച്ചു. ദര്‍ശനുമായുള്ള ബന്ധത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. വിജയലക്ഷ്മിയുടെ പരാതിയില്‍ തന്റെ പേര് പരാമര്‍ശിച്ചത് എന്തിനെന്നറിയില്ല. മൂന്നു ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച തനിക്കും ദര്‍ശനും പ്രൊഫഷണല്‍ ബന്ധമല്ലാതെ മറ്റൊന്നുമില്ല. അവിവാഹിതയായ തന്റെ ഭാവി പോലും നോക്കാതെ അപമാനിക്കുന്ന തീരുമാനമാണ് അസോസിയേഷന്‍ കൈക്കൊണ്ടതെന്നും നിഖിത കുറ്റപ്പെടുത്തി.


nikita and darshan
മലയാളമുള്‍പ്പെടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുണ്ട് നിഖിത. മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത 'കൈയെത്തും ദൂരത്തി'ലൂടെയായിരുന്നു തുടക്കം. മമ്മൂട്ടി നായകനായ 'ബസ് കണ്ടക്ടര്‍', 'ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം', 'ഡാഡി കൂള്‍' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ 'സരോജ', 'കുറുമ്പ്' വെട്രിവേല്‍ ശക്തിവേല്‍' തുടങ്ങിയവയിലും അനേകം തെലുങ്ക് ചിത്രങ്ങളിലും നായികയായി.


കന്നഡയില്‍ ദര്‍ശനൊപ്പം 'യോദ്ധ', 'പ്രിന്‍സ്', 'ക്രാന്തിവീര സങ്കൊല്ലി രായണ്ണ' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 


50 ലേറെ ചിത്രങ്ങളില്‍ നായകനായ ദര്‍ശന്‍ നവ്യ നായര്‍ നായികയായ 'ഗജ', 'ബോസ്', മമ്ത മോഹന്‍ദാസ് നായികയായ 'ഗൂലി' എന്നീ ചിത്രങ്ങളിലും നായകനായി.

Nikita banned from Kannada films, actress nikitha, actress nikita, darshan and nikita, darshan arrested, darshan- nikita issue, kannada films, 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.