Monday, September 5, 2011

കലക്ഷനില്‍ പുതിയ റെക്കാര്‍ഡുമായി സല്‍മാന്റെ 'ബോഡിഗാര്‍ഡ്'




ഈദ് ദിനത്തില്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ നായകനായ 'ബോഡി ഗാര്‍ഡ്' കലക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. മലയാളി സംവിധായകന്‍ സിദ്ദിഖ് ഒരുക്കിയ ചിത്രം ആദ്യ വാരാന്ത്യം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 86 കോടി രൂപയാണ് നേടിയത്. 


ആദ്യദിന കലക്ഷനില്‍ സല്‍മാന്‍ ഖാന്‍ നായകനായി കഴിഞ്ഞ ഈദിന് പുറത്തിറങ്ങിയ 'ദബംഗിന്റെ' റെക്കോര്‍ഡും ചിത്രം തകര്‍ത്തിട്ടുണ്ട്. 'ദബംഗ്' ആദ്യവാരം 81 കോടിയാണ് നേടിയത്. രണ്ടം സ്ഥാനത്തുണ്ടായിരുന്ന 'ത്രീ ഇഡിയറ്റ്സ്' 80 കോടിയും. ഈ കണക്കുകള്‍ പഴംകഥ ആക്കി ആദ്യവാരം പൂര്‍ത്തിയാകുമ്പോള്‍ 'ബോഡി ഗാര്‍ഡ്' 110 കോടി നേടുമെന്നാണ് സൂചന. 


ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണെങ്കിലും കലക്ഷനെ ഇതു ബാധിക്കുന്നില്ല. യു.കെ ടോപ് ടെന്നില്‍ ഒമ്പതാം സ്ഥാനത്ത് ബോഡി ഗാര്‍ഡ് എത്തിയിട്ടുണ്ട്.
മലയാളത്തില്‍ ദിലീപിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത 'ബോഡി ഗാര്‍ഡി'ന്റെ റീമേക്കാണ് ചിത്രം.


body guard, salman khan, kareena kapoor, sidhique's body guard, new collection records for body guard

1 comments:

Prince John said...

മലയാളം സിനിമകള്‍ ഇനി ഹിന്ദിയിലും തമിഴിലും ഇറക്കിയാല്‍ മതി. സൂപ്പര്‍ ഹിറ്റ്‌ ആകും ഒരു ആഴ്ച കൊണ്ട് തന്നെ.

കേരളത്തില്‍ എത്ര മാസം ഓടിയാല്‍ ആണ് ഇതിന്‍റെ പകുതി കളക്ഷന്‍ കിട്ടുക?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.