Saturday, September 17, 2011

മാര്‍ത്താണ്ഡ വര്‍മ വരുന്നു




തിരുവിതാംകൂറിലെ രാജപ്രമുഖനായിരുന്ന മാര്‍ത്താണ്ഡ വര്‍മയുടെ കഥ സിനിമയാകുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രമുഖ കവിയുമായ കെ.ജയകുമാറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീക്കുട്ടന്‍ ചിത്രം സംവിധാനം ചെയ്യും. 


രാജാവ് എന്നനിലയില്‍ മാര്‍ത്താണ്ഡ വര്‍മ നേരിട്ട പ്രതിസന്ധികളും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ സംഘര്‍ഷങ്ങളുമെല്ലാം കഥയിലുണ്ടാകും. സാങ്കേതികമികവില്‍ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ മാര്‍ത്താണ്ഡ വര്‍മ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കായി അന്വേഷണം തുടങ്ങയിട്ടുണ്ട്. 


തിരക്കഥയും ഗാനരചനയും ജയകുമാര്‍ നിര്‍വഹിക്കും. വിദ്യാസാഗറിന്റേതാണ് സംഗീതം. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ മൊഴിമാറ്റം നടത്തിയും പ്രദര്‍ശിപ്പിക്കും. ദുബൈയിലെ മീഡിയാ മാപ്സ് സിനി വിഷനാണ് ചിത്രം നിര്‍മിക്കുന്നത്. ഡോ.എം.ജി ശശിഭൂഷണും ഡോ. എസ്. വേണുഗോപാലനും ചരിത്ര ഗവേഷണം നിര്‍വഹിക്കും. 


ചിത്രത്തില്‍ ഇന്ത്യന്‍, വിദേശ താരങ്ങള്‍ അണിനിരക്കും. മാര്‍ത്താണ്ഡ വര്‍മയായി യോജിച്ച നടനായി അന്വേഷണം തുടരുകയാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ പ്രോജക്ട് മാനേജര്‍ സുരേഷ് രാമന്‍കുട്ടിയാണ് .

marthanda varma, k. jayakumar, malayalam movie marthanda varma, sreekuttan, vidyasagar

1 comments:

മണ്ടൂസന്‍ said...

മമ്മൂക്ക ഉള്ളപ്പോൾ വേറെ നടനെ നോക്കണോ മാർത്താണ്ഡവർമ്മയായിട്ട് ?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.