Friday, September 9, 2011

Mankatha Review: 'മങ്കാത്ത' അജിത്തിന്റെ ആഘോഷം




ഐ.പി.എല്‍ ബെറ്റിങ്ങിനെ ചുറ്റിപ്പറ്റി മറിയുന്ന കോടികളുടെ പിടിച്ചടക്കാന്‍ പായുന്ന കുറേ മനുഷ്യരുടെ കഥയാണ് വെങ്കട് പ്രഭുവിന്റെ 'മങ്കാത്ത'. 


തിരക്കഥയില്‍ മുന്‍ചിത്രങ്ങളിലെ നിലവാരം സംവിധായകന് കാത്തുസൂക്ഷിക്കാനായില്ലെങ്കിലും സൂപ്പര്‍താരം അജിത് കുമാറിന്റെ അമ്പതാമത്തെ ചിത്രം അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം കൊണ്ട് സവിശേഷമാണ്. 


സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ വിനായക് മഹാദേവനായാണ് അജിത് എത്തുന്നത്.  വിനായകിന്റെ കാമുകി സഞ്ജനയുടെ പിതാവ് അറുമുഖ ചെട്ടിയാരുമായി (ജയപ്രകാശ്) ഇയാള്‍ സൌഹൃദത്തിലാവുന്നു. ചെട്ടിയാര്‍ ഐ.പി.എല്‍ ക്രിക്കറ്റ് ബെറ്റിംഗ് വഴി കോടികള്‍ അമ്മാനമാടുന്ന സംഘത്തിന്റെ ഇടനിലക്കാരനാണ്. 
നടക്കാനിരിക്കുന്ന ഐ.പി.എല്‍ ഫൈനലിനായി 500 കോടി രൂപ രഹസ്യമായി ചെട്ടിയാര്‍ക്ക് വരുന്നെന്ന വിവരം ലഭിക്കുന്നതോടെ കഥ സജീവമാകുന്നു. 


ഈ തുക കൈക്കലാക്കുകയാണ് വിനായകിന്റെ ഗൂഢലക്ഷ്യം. ഇതേ ലക്ഷ്യവുമായി ഇറങ്ങിയ നാലു യുവാക്കളെയും തന്ത്രപൂര്‍വം വിനായക് തന്റെ ഒപ്പം നിര്‍ത്തുന്നു. ചെട്ടിയാരുടെ സംഘത്തില്‍പെട്ട സുമന്ത് (വൈഭവ്0, പൊലീസുകാരന്‍ ഗണേഷ് (അശ്വിന്‍), ഇവരുടെ സുഹൃത്തുക്കളായ മഹത് (മഹത്), പ്രേം (പ്രേംജി അമരന്‍) എന്നിവരാണിവര്‍.


അതേസമയം, ക്രിക്കറ്റ് ബെറ്റിംഗ് മാഫിയ തകര്‍ക്കാന്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡ് തലവന്‍ പൃഥ്വിരാജും (അര്‍ജുന്‍) ഈ പണത്തിനുപിന്നാലെയുണ്ട്.


ഈ വരുന്ന 500 കോടി തട്ടിയെടുക്കാന്‍ വിനായകിനും സംഘത്തിനുമാകുമോ, സംഘത്തിലെ ആരൊക്കെ ആരുടെയെല്ലാം ഒപ്പം നില്‍ക്കും..തുടങ്ങിയ ഉദ്വേഗജനകമായ രംഗങ്ങളായ പിന്നീടങ്ങോട്ട്.


ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരമാണ് ആദ്യാവസാനം. വെങ്കട് പ്രഭു തമിഴ് സിനിമക്ക് നല്‍കിയ 'ചെന്നൈ 28', 'സരോജ' പോലുള്ള ചിത്രങ്ങളുടെ ആഖ്യാന മികവിന്റെ ഏഴയലത്ത് 'മങ്കാത്ത' വരില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തൊട്ടുമുന്‍പുള്ള ചിത്രം 'ഗോവ'യെക്കാള്‍ മികച്ചതുമാണിത്.


തിരക്കഥ തീര്‍ത്തും സാധാരണമായ ചിത്രത്തെ രക്ഷിക്കുന്ന ആഖ്യാനത്തിലെ ചടുലതും അവസാനഭാഗങ്ങളിലെ ട്വിസ്റ്റുകളുമാണ്. കെ.എല്‍ പ്രവിണിന്റെയും എന്‍.ബി ശ്രീകാന്തിന്റെയും എഡിറ്റിംഗിന് നന്ദി.


സൂപ്പര്‍സ്റ്റാര്‍ നായകനായപ്പോള്‍ സംവിധായകന്റെ പ്രഭ കെടുകയും നായകന്റെ താരപ്രഭ മാത്രം മുഴച്ചുനില്‍ക്കുകയുമാണിതില്‍. ആദ്യാവസാനം അജിത് ചിത്രമാണ് 'മങ്കാത്ത'. പ്രതിനായക സ്വഭാവമുള്ള കുടില ബുദ്ധിക്കാരന്‍ നായകനായി അജിത് അരങ്ങു വാണു. സ്റ്റൈലിലും ആക്ഷനിലും ആരാധകരെ തൃപ്തിപ്പെടുത്താന്‍ നായകന് കഴിഞ്ഞിട്ടുമുണ്ട്. 


അര്‍ജുനും പൊലീസ് ഉദ്യോഗസ്ഥനായി തിളങ്ങി. നായികമാരായ തൃഷക്കും ലക്ഷ്മി റായിക്കും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മറ്റുള്ളവരില്‍ പ്രേംജി അമരന്റെ ചില ഹാസ്യ നമ്പരുകള്‍ രസിപ്പിക്കും.


യുവന്‍ ശങ്കര്‍ രാജയുടെ ഗാനങ്ങള്‍ ശരാശരിക്കും താഴെയാണ്. കൂട്ടത്തില്‍ ആവേശമുണ്ടാക്കുന്നത് ആദ്യഗാനമായ 'വിളയാട്ട് മങ്കാത്ത'യാണ്. 


ചുരുക്കത്തില്‍ 'മങ്കാത്ത' അജിത്തിന്റെ ആഘോഷമാണ്, നായകന്റെ ആഘോഷം. വെങ്കട് പ്രഭുവെന്ന സംവിധായകന്റെ പ്രതിഭ തൊട്ടുതീണ്ടിയിട്ടില്ലാത്ത താരാഘോഷം.

- Review by Aashish

Mankatha review, thala ajith, ajith kumar, venkat prabhu, mankatha gallery, tamil film mankatha review, lakshmi rai, trisha, andrea, yuvan shanker raja

2 comments:

Sarath said...

അജിത്തിന്റെ ശക്തമായ തിരുച്ചു വരവ്. അല്ലെ?

Anonymous said...

vicharichathra pora

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.