Friday, September 23, 2011

തിരുവനന്തപുരത്ത് കെ.എസ്.എഫ്.ഡി.സിയുടെ ഫിലിം സിറ്റി വരുന്നു




തിരുവനന്തപുരം ഫിലിം സിറ്റി സ്ഥാപിക്കാന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയോട് ചേര്‍ന്ന് 70 ഏക്കറിലാണ് ഹൈദരാബാദിലെ രാമോജി സിറ്റി മാതൃകയിലെ ഫിലിം സിറ്റി വരിക. 


ആലപ്പുഴയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ പുത്തന്‍ തീയറ്റര്‍ കോംപ്ലക്സ് നിര്‍മിക്കാനും ആലോചനയുണ്ട്. മൂന്നു ഹാളുകളുള്ള കോംപ്ലക്സായിരിക്കുമിത്. കൂടാതെ തിരുവനന്തപുരം കലാഭവന്‍ തീയറ്ററില്‍ ഡിജിറ്റല്‍ ശബ്ദ, പ്രൊജക്ഷന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി റിലീസിംഗ് പദവിയിലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്. 


ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ ചെയര്‍മാന്‍ സാബു ചെറിയാന്‍, എം.ഡി സഞ്ജീബ് കുമാര്‍ പട്ജോഷി, വൈസ് ചെയര്‍മാന്‍ ഇടവേള ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

film city at trivandrum, k s f d c planning film city at thiruvananthapuram, sabu cherian, k s f d c, chitranjali studio 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.