Tuesday, September 6, 2011

കാജല്‍ അഗര്‍വാളിന്റെ അര്‍ധനഗ്ന ചിത്രം വിവാദത്തില്‍




തെന്നിന്ത്യന്‍ - ബോളിവുഡ് നടി കാജല്‍ അഗര്‍വാള്‍ ടോപ്ലെസ് ആയി പോസ് ചെയ്ത എഫ്.എച്ച്.എം ഫാഷന്‍ മാഗസിന്റെ കവര്‍ ചിത്രം വിവാദത്തില്‍. മാഗസിന്‍ പുറത്തിറങ്ങി കവറിനെക്കുറിച്ചുള്ള വാര്‍ത്ത പടര്‍ന്നപ്പോള്‍ നിഷേധക്കുറിപ്പുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. 


ആരാധകരെ ഞെട്ടിച്ച് അര്‍ധനഗ്നയായി കൈകള്‍ കൊണ്ട് മാറിടം മറച്ചുള്ള പോസിനാണ് കാജല്‍ കവര്‍ പേജില്‍ തയാറായത്. ഈ ചിത്രം മുഖചിത്രമാക്കിയ മാഗസിന്‍ ഇപ്പോള്‍ വിപണിയിലുണ്ട്. മാസികയില്‍ നായികയുമായുള്ള പ്രത്യേക അഭിമുഖവുമുണ്ട്. 


എന്നാല്‍ എഫ്.എച്ച്.എം മാഗസിന്  ഫോട്ടോ ഷൂട്ട് അനുവദിച്ചിരുന്നെങ്കിലും ടോപ്ലെസ് ചിത്രത്തിന് താന്‍ പോസ് ചെയ്തില്ലെന്ന് കാജല്‍ ആണയിടുന്നു. ഫോട്ടോ ഷൂട്ടിനിടെ എടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് തന്റെ അര്‍ധനഗ്ന ചിത്രം പ്രസിദ്ധീകരിച്ചതെന്നും അവര്‍ ആരോപിച്ചു.


മാഗസിന്‍ അധികൃതരും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. കാജല്‍ ഒപ്പിട്ട സമ്മതപത്രം തങ്ങളുടെ കൈയിലുണ്ടെന്നും ഷൂട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തയാറാണെന്നും അവര്‍ പറയുന്നു.


മഗധീര, ആര്യ2, ഡാര്‍ലിംഗ് തുടങ്ങി നിരവധി ഹിറ്റ് തെലുങ്ക് ചിത്രങ്ങളില്‍ നായികയായിരുന്നു കാജല്‍. ഇപ്പോള്‍ സൂപ്പര്‍ഹിറ്റായ ഹിന്ദി ചിത്രം 'സിങ്ക'ത്തില്‍ അജയ് ദേവ്ഗണിന്റെ നായികയായി ബോളിവുഡിലും അവരെത്തി.


ഭാരതി രാജയുടെ 'ബൊമ്മലാട്ടം' എന്ന ചിത്രത്തില്‍ നായിക തമിഴിലെത്തിയ കാജല്‍ വളരെ പെട്ടെന്നാണ് വന്‍ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ സൂപ്പര്‍താരമായത്. ഇപ്പോള്‍ ഇവരുടെ സഹോദരിയും അഭിനയ രംഗത്ത് എത്തിയിട്ടുണ്ട്. 


മഗധീര, ആര്യ2 എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് കാജല്‍. 



other photos from fhm photoshoot
(click to enlarge)

kajal agarwal, kajal agarwal topless, kajal agarwal topless stills, kajal agarwal gallery, kajal agarwal goes topless for fhm magazine

1 comments:

Sarath said...

ആര് പറയുന്നത് ആണാവോ സത്യം!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.