Saturday, September 24, 2011

ഫെഫ്ക: സിബി മലയിലും ബി. ഉണ്ണികൃഷ്ണനും രാജിവെച്ചു



സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റ് സിബി മലയിലും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും രാജിവെച്ചു. വെള്ളിയാഴ്ച എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന ഫെഫ്ക തൊഴിലാളി സംഗമത്തിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലായിരുന്നു നാടകീയമായ രാജി പ്രഖ്യാപനം.


സിനിമാ സംഘടനകളുടെ ദേശീയ സംഘടന 'ഐഫെകി'ല്‍ ഫെഫ്കക്ക് അഫിലിയേഷന്‍ ലഭിച്ച് ലക്ഷ്യ സാക്ഷാത്കാരം നേടിയതിനാലാണ് രാജിയെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മൂന്നു വര്‍ഷമായി ഭാരവാഹിത്വം വഹിക്കുകയാണെന്നും പുതിയ നേതൃത്വം കടന്നു വരാനാണ് രാജിയെന്നും ഇരുവരും പറഞ്ഞു. അടുത്ത ജനറല്‍ കൌണ്‍സില്‍ വരെ ഇരുവരും ചുമതലയില്‍ തുടരും.


സൌത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ നവംബര്‍ ഒന്നുമുതല്‍ സിനിമാ നിര്‍മാണം നിര്‍ത്തി സമരം നടത്തുമെന്ന പ്രഖ്യാപിച്ചതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന് നിര്‍മാതാക്കളുടെ സംഘടനക്ക് കത്തു നല്‍കും. 


വൈഡ് റിലീസിനും ഫെഫ്ക എതിരല്ല. എന്നാല്‍ റിലീസ് അനുവദിക്കുന്ന തീയറ്ററുകളില്‍ സൌകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കമെന്നും അവര്‍ ആവശ്യപ്പെട്ടു. 


fefka, sibi malayil and b. unnikrishnan resigned, sibi malayail, b. unnikrishnan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.