Saturday, September 24, 2011

Dookudu Gallery: മഹേഷ് ബാബുവിന്റെ 'ഡൂക്കുഡു' റിലീസായി




തെലുങ്കിലെ യുവ ആക്ഷന്‍ ഹീറോ മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം 'ഡൂക്കുഡു' തീയറ്ററുകളിലെത്തി. 23ന് പുറത്തിറങ്ങിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


'പോക്കിരി', 'ഒക്കഡു', 'അത്തഡു', 'ഖലേജ' തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെ യുവ പ്രേക്ഷകരുടെ ഹരമാണ് മഹേഷ് ബാബു. അദ്ദേഹം നായകനായ ചിത്രങ്ങളായ പോക്കിരി അതേ പേരിലും 'ഒക്കഡു' ഗില്ലി എന്ന പേരിലും തമിഴില്‍ റീമേക്ക് ചെയ്ത് വിജയം നേടിയിരുന്നു.


മഹേഷ് ബാബുവിന്റെ കഴിഞ്ഞ ചിത്രമായ 'ഖലേജ' മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പുറത്തിറങ്ങിയിട്ടും വേണ്ടത്ര വിജയിച്ചിരുന്നില്ല. അതുകൊണ്ട് പാളിച്ചകളില്ലാത്ത ചിത്രമായി 'ഡൂക്കുഡു' പുറത്തിറക്കാനുള്ള തന്ത്രപ്പാടിലായിരുന്നു മഹേഷ്. 


സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീനു വൈറ്റ്ലയാണ് ഈ ചിത്രം ഒരുക്കുന്നത്. സാമന്തയാണ് നായിക. നാസര്‍, പ്രകാശ് രാജ്, സോനു സൂദ്, ബ്രഹ്മാനന്ദം, അഭിമന്യൂ സിംഗ്, ആദിത്യ, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തമന്‍ ആണ് സംഗീതമൊരുക്കുന്നത്.




Dookudu Gallery
(click to enlarge)




















dookudu, mahesh babu in dookudu, samantha gallery, dookudu gallery, dookudu preview report, dookudu malayalam movie, dookudu telugu movie report, samantha

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.