Saturday, September 17, 2011

പൃഥ്വിരാജ് കബളിപ്പിച്ചെന്ന് സംവിധായകന്‍ ബിജു, തിരക്കഥ ഇഷ്ടപെട്ടില്ല എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഇല്ലേ?- പ്രിഥ്വി



നായകനാകാമെന്ന് സമ്മതിച്ചശേഷം പിന്‍മാറി പൃഥ്വിരാജ് തന്നെ കബളിപ്പിച്ചെന്ന് ഡോക്ടര്‍ ലൌ സിനിമയുടെ സംവിധായകന്‍ കെ.ബിജു.


തിരക്കഥ തയാറാക്കി ചിത്രീകരണ ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ പൃഥ്വി പിന്‍മാറി. ഇതുമൂലം നിര്‍മാതാവും പിന്‍മാറി.
സഹസംവിധായകനായി 15 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച തനിക്ക് പിന്നീട് അതിനുമായില്ല. ഇതിനുശേഷം എന്തുചെയ്യണമെന്നറിയാതെ മൂന്നുവര്‍ഷത്തിലേറെ താന്‍ ബുദ്ധിമുട്ടി. 


എന്തായാലും നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കി ഡോ. ലൌ ഒരുക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ട്. 
ഒടുവില്‍ കുഞ്ചാക്കോ ബോബനെ സമീപിച്ച് കഥ അവതരിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ 'ഒരു രണ്ടാം കെട്ടിന് തയാറാണോ' എന്നാണ് ആദ്യം ചോദിച്ചത്. 


പൃഥ്വിരാജിന്റെ കഴിവുകളെ താന്‍ മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അനുമാനങ്ങള്‍ പലതിനോടും യോജിപ്പില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു. 



എന്നാല്‍ ബിജുവിന്റെ തിരക്കഥ പൂര്‍ണമായി ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഡേറ്റ് നല്‍കാത്തതെന്ന് പൃഥ്വിരാജ് പ്രതികരിച്ചു. തിരക്കഥ ശരിയാക്കിയിട്ട്‌ വന്നാല്‍ ഷൂട്ടിംഗ്‌ തുടങ്ങാമെന്ന്‌ ബിജുവിനോട്‌ പറഞ്ഞിരുന്നു.  ബിജു പിന്നെ എന്നെത്തേടി വന്നില്ല. പിന്നീട്‌ മറ്റൊരു നടനെ നായകനാക്കി സിനിമ ചിത്രീകരിക്കുകയും ചെയ്‌തു. 
തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറയാനുള്ള സ്വാതന്ത്യ്രം തനിക്കുണ്ടെന്നും പൃഥ്വി പറഞ്ഞു. 


director biju against prithviraj, k.biju, doctor love, prithhviraj, kunchako boban, prithviraj cheats k.biju

7 comments:

Anonymous said...

അതേതായാലും നന്നായി. ഡോക്ടര്‍ലൗവില്‍ പ്രഥ്വിരാജായിരുന്നെങ്കില്‍ പ്രേക്ഷകര്‍ എന്തൊക്കെ സഹിക്കേണ്ടി വന്നേനെ!! സൂപ്പര്‍സ്റ്റാര്‍ തസ്തികയ്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന പ്രിഥ്വിയ്ക് ഇത്തരം ചെറിയപ്രമേയങ്ങളുള്ള പടങ്ങളില്‍ അഭിനയിക്കനെവിടാ സമയം!! അഹങ്കാരത്തിന്റെ ആള്‍രൂപമായ ജാഡനടനെക്കാള്‍നല്ലത് കുഞ്ചാക്കൊ തന്നെ!

മണ്ടൂസന്‍ said...

നന്നായി ട്ടോ പൃഥ്വിയേ ഉപയോഗിക്കാത്തതിന്. കാണില്ല എന്നു വിചാരിച്ചിരുന്ന ഞാനിനി എന്തായാലും ഡോക്ടർ ലവ് കണ്ടേ അടങ്ങൂ.

Rajeev Nair said...

The news is not correct. If you see the interview (you can watch it in manoramanews) with Biju, he says they had some disagreements in regards to the script. So, Biju himself told Prithvi not engage in this film. It was not a voluntary act from Prithvi's side, according to the interview.

Rajeev Nair said...

Prithviraj responds: http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&programId=9958865&contentId=10088156

Rajeev Nair said...

I dont think what Biju says is correct. He is tagging along the "Blame Prithiraj" bandwagon!

Anonymous said...

തിരക്കഥ നന്നായാല്‍ അവന്‍ കൊറേ ഒന്ടാക്കും
അവന്‍ നായകന്‍ ആകാത്തത് പ്രേക്ഷകരുടെ ഭാഗ്യം

Anonymous said...

thirakatha thiruthan valyettanmar parayunnathu puthumaya ulla karyamallalloo.engane cinemayedukkanamennum avar parum.pattumengil mathi

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.