ഹോളിവുഡ് -ഇന്ത്യന്‍ സംവിധായകന്‍ ജഗ് മോഹന്‍ മുന്‍ഡ്ര (ജാഗ് മുന്‍ഡ്ര-62) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം മുംബൈ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ നടന്നു.
ബവന്തര്‍, പ്രൊവോക്ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം 1948 ല്‍ മുംബൈയിലെ ഒരു മാര്‍വാഡി കുടുംബത്തിലാണ് ജനിച്ചത്. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം യു.എസില്‍ എത്തിയ അദ്ദേഹം 1982ല്‍ സന്‍ജീവ് കുമാറും ശബാന ആസ്മിയും മുഖ്യവേഷത്തില്‍ അഭിനയിച്ച 'സുരാഗി'ലൂടെ സംവിധാനരംഗത്തെത്തി.തുടര്‍ന്ന് ദീപ്തി നേവലിനെ നായികയാക്കി 'കാംല' ഒരുക്കി.
ഹാലോവിയന്‍ നൈറ്റ് (1988), 'ഐ വിറ്റ്നസ് ടു മര്‍ഡര്‍ (1989), നൈറ്റ് ഐസ് (1990), സെക്ഷ്വല്‍ മലൈസ് (1994), ടേല്‍സ് ഓഫ് കാമസൂത്ര2 (1998), നന്ദിതാ ദാസ് അഭിനയിച്ച 'ബവന്ദര്‍' (2000), ഷൂട്ട് ഓണ്‍ സൈറ്റ് (2007), ഐശ്വര്യ റായ് നായികയായ 'പ്രൊവോക്ക്ഡ്' (2007), അപാര്‍ട്ട്മെന്റ് (2010), നോട്ടി അറ്റ് ഫോര്‍ട്ടി (2011) തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
jag mundra died, jagmohan mundra, provoked, sexual malice, bawander
0 comments:
Post a Comment