Saturday, September 24, 2011

ഓസ്കാര്‍ മല്‍സരത്തിന് ആദാമിന്റെ മകന്‍ അബുവും




സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' ഓസ്കാര്‍ മല്‍സരവേദിയിലേക്ക്. മികച്ച വിദേശ ചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്ന് 'അബു' മല്‍സരിക്കും. 'ഉറുമി', 'നോ വണ്‍ കില്‍ഡ് ജെസീക്ക' തുടങ്ങിയ ചിത്രങ്ങളെ അവസാന റൌണ്ടില്‍ മറികടന്നാണ് ചിത്രത്തിന് ഇന്ത്യയെ ഓസ്കാര്‍ വേദിയില്‍ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചത്. 


സലീംകുമാറിന് 'ആദാമിന്റെ മകന്‍ അബു'വിലെ അഭിനയത്തിന് ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.


ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെന്നൈയില്‍ ചേര്‍ന്ന യോഗമാണ് ഇന്ത്യയുടെ പ്രതിനിധിയായി ഓസ്കാറിലേക്ക് 'അബു'വിനെ തെരഞ്ഞെടുത്തത്. സലിംകുമാറിന്റെ അഭിനയ മികവ്, മികച്ച സംവിധാനം, കാത്തിനനുസൃതമായ സന്ദേശം തുടങ്ങിയവയാണ് ചിത്രത്തിന് തുണയായത്. ഓസ്കാറില്‍ ചിത്രമെത്തിക്കാന്‍ രണ്ടുകോടിയോളം ചെലവാകും. 

adaminte makan abu for oscar, adaminte makan abu, malayalam film for oscar, oscar nomination for adaminte makana abu, salim kumar, salim ahamed, sareena wahab

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.