Tuesday, September 6, 2011

'ഇടുക്കി ഗോള്‍ഡു'മായി ആഷിക് അബുവും സംഘവും വീണ്ടും




 'സോള്‍ട്ട് ആന്റ് പെപ്പറി'ന്റെ വന്‍ വിജയത്തിനു ശേഷം ആഷിക് അബുവിന്റെ നേതൃത്വത്തില്‍ അതേ സംഘം വീണ്ടും ഒന്നിക്കുന്നു. 'ഇടുക്കി ഗോള്‍ഡ്- ഡെയ്ഞ്ചറസ്ലി സിംപിള്‍' എന്ന ചിത്രത്തിലൂടെയാണ് വ്യത്യസ്തതയുടെ പുത്തന്‍ കൂട്ടുക്കെട്ട് വീണ്ടും വരുന്നത്. 


സോള്‍ട്ട് ആന്റ് പെപ്പറിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍, ക്യാമറാമാന്‍ ഷൈജു ഖാലിദ്, സംഗീതം പകര്‍ന്ന ബിജി ബാല്‍, എഡിറ്റിംഗ് നിര്‍വഹിച്ച സാജന്‍ വാസുദേവ്, ശബ്ദമൊരുക്കിയ ഡാന്‍ ജോസ് എന്നിവരുടെ സംഘമാണ് ആഷിക്കിനൊപ്പം 'ഇടുക്കി ഗോള്‍ഡി'നായി അണിചേരുന്നത്.


അഭിനേതാക്കളുടെ കാര്യത്തില്‍ പ്രഖ്യാപനമായിട്ടില്ല. നേരത്തെ പ്രഖ്യാപിച്ച ആഷിക് അബു- മമ്മൂട്ടി ടീമിന്റെ 'ഗാംഗ്സ്റ്റര്‍' പൂര്‍ത്തിയായ ശേഷം ഈ ചിത്രം തുടങ്ങുമെന്നാണ് സൂചന. 


'ഇടുക്കി ഗോള്‍ഡി'നെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ആഷിക് അബു തന്നെ കഴിഞ്ഞദിവസം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി നടത്തുകയായിരുന്നു.



സന്തോഷ് എച്ചിക്കാനത്തിന്റെ ഇതേപേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സിനിമയെന്നാണ് അറിയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയാകും നായകനെന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 

aashiq abu, aashiq abu's idukki gold, idukki gold, aashiq abu with new film idukki gold, syam pushkaran, dilish nair, shyju khalid, bijibal, salt and pepper

1 comments:

Anonymous said...

ഇത് കലക്കും..!!!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.