Tuesday, August 23, 2011

യോഹന്‍ അധ്യായം ഒന്ന്: വിജയും ഗൌതം മേനോനും ഒന്നിക്കുന്നു



ഇളയ ദളപതി വിജയും പ്രശസ്ത സംവിധായകന്‍ ഗൌതം മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'യോഹന്‍ അധ്യായം ഒന്ന്'. 

ഫോട്ടോണ്‍ കഥാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ക്രൈം ത്രില്ലര്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും. 2012 ലേ ചിത്രീകരണം ആരംഭിക്കൂ. 

വിജയിന്റെ 55 ാമത് ചിത്രമാണിത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വേലായുധത്തിനു ശേഷം നന്‍പന്‍, പാഗല്‍വന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാകുമിത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഡിറ്റക്ടീവ് കഥയാണ് പ്രമേയം.

മറ്റു നടീ നടന്‍മാരെ തീരുമാനമായില്ല. ഛായാഗ്രഹണം മനോജ് പരമഹംസയും സംഗീതം എ.ആര്‍ റഹ്മാനും നിര്‍വഹിക്കുമെന്നാണ് സൂചന. 

vijay, ilaya thalapathy vijaya, gautham menon, yohan adhyayam onnu, vijay in gautham menon film, a.r rahman, photon kadhas, latest vijay film, gautham menon film

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.