Thursday, August 11, 2011

Venshangupol Gallery: സുരേഷ് ഗോപിയുടെ 'വെണ്‍ശംഖുപോല്‍' വരുന്നു



മരണത്തിനു മുന്നില്‍ സ്വന്തം ജീവനായി കേഴുന്ന പച്ച മനുഷ്യന്റെ വ്യത്യസ്ത വികാരങ്ങളും ഭാവങ്ങളും നന്ദഗോപന്‍ എന്ന കഥാപാത്രത്തിലൂടെ സുരേഷ് ഗോപി ആവിഷ്കരിക്കുന്ന 'വെണ്‍ശംഖുപോല്‍' റിലീസിന് തയാറായി. 

ന്യൂ ടി.വിക്ക് വേണ്ടി സനല്‍ തോട്ടം നിര്‍മിച്ച് അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അനൂപ് മേനോന്‍, ലാലു അലക്സ്, ജ്യോതിര്‍മയി, മീരാ നന്ദന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

ജീവിതത്തില്‍ തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് മനസിലാക്കുന്ന നന്ദഗോപന്‍, ഇക്കാര്യം കുടുംബത്തില്‍ നിന്ന് മറച്ചുവെക്കുന്നു. എന്നാല്‍ ഒരവസരത്തില്‍ ഭാര്യ ഇന്ദു ഇക്കാര്യം തിരിച്ചറിയുന്നു. ഇതിനുശേഷം നന്ദന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കഥ. 

അനില്‍ മുഖത്തലയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: രാമചന്ദ്ര ബാബു. ഗാനങ്ങള്‍: ഒ.എന്‍.വി കുറുപ്പ്. സംഗീതം: അനില്‍ പോങ്ങുംമൂട്. 

venshangupol gallery
(click to enlarge)










venshangupol, malayalam movie venshangupol, venshanghupol, venshangupol gallery, venshangupol stills, jyothirmayi, suresh gopi, manoj k. jayan, lalu alex, asok r. nath, anil mukhathala, new t.v, suresh gopi in venshangupol

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.