Wednesday, August 24, 2011

Veettilekkulla Vazhi Review: ദൃശ്യമികവില്‍ വീട്ടിലേക്കുള്ള വഴി
ലളിതവും ഗൌരവമാര്‍ന്നതുമായ ഒരു പ്രമേയം ഒരു റോഡ് മൂവിയായി അവതരിപ്പിക്കുകയാണ് 'വീട്ടിലേക്കുള്ള വഴി' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ഡോ. ബിജു. 'സൈറ', 'രാമന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 
മനോഹരമായി ഇന്ത്യയിലുടനീളം ചിത്രീകരിച്ച സിനിമയെന്ന നിലയില്‍ ഒരു ദൃശ്യസുഖം നല്‍കുന്നുണ്ടെങ്കിലും തിരക്കഥയിലെ ശക്തിക്കുറവ് പ്രേക്ഷകരുടെ മനസിലേക്കിറങ്ങിറങ്ങിച്ചെല്ലുന്നതിന് തടസമാവുകയാണ്.


തന്റെ ചികില്‍സയിലുണ്ടായിരിക്കവേ മരിച്ച രോഗിയുടെ മകനുമായി അവന്റെ പിതാവിനെ തേടിയുള്ള യാത്രയാണ് ചിത്രം. നാട്ടിലെത്തി കുട്ടിയുമായി ഡോക്ടര്‍ (പൃഥ്വിരാജ്) താരിഖ് എന്ന തീവ്രവാദിയെ തേടി ഇന്ത്യയാകെ അലയുകയാണ്, മകനെ കൈമാറാനായി. ഇതിനായി വിവരങ്ങള്‍ അന്വേഷിക്കവേ എത്തിച്ചേരുന്ന റസാഖ് (ഇന്ദ്രജിത്ത്) നല്‍കുന്ന വിവരങ്ങളാണ് കശ്മീര്‍, രാജസ്ഥാന്‍, ദല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കയറിയിറങ്ങാന്‍ ഡോക്ടറെ പ്രേരിപ്പിക്കുന്നത്. 


തീവ്രവാദവും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പല തീവ്രവാദ സിനിമകളും പറഞ്ഞുവെക്കുന്ന പൊതുവായ ആശയങ്ങള്‍ തന്നെ. നിര്‍ഭാഗ്യവശാല്‍ ആ ശൈലി വിടാന്‍ ഡോ. ബിജുവിനും കഴിഞ്ഞിട്ടില്ല. റോഡ് മൂവിയായി ചിത്രത്തെ അവതരിപ്പിച്ചു എന്നതു മാത്രമാണ് പ്രത്യേകത. എങ്കിലും ക്ലീഷേ അവാര്‍ഡ് രംഗങ്ങള്‍ പരമാവധി ഒഴിവാക്കിയത് ആശ്വാസമാണ്. 


അഞ്ചുവയസുകാരനെ അവന്റെ അച്ഛനടുത്തെത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഡോക്ടറെ പൃഥ്വിരാജ് മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.  തീവ്രവാദിയുടെ മകനായി മാസ്റ്റര്‍ ഗോവര്‍ധനും തരക്കേടില്ല. എന്നാല്‍ ഭാരതയാത്ര നടത്തുന്ന ഇവര്‍ക്കിടയില്‍ കൃത്യമായ ഒരു കെമിസ്ട്രി രൂപപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയമാണ്. അതിനു കഴിഞ്ഞെങ്കില്‍ ചിത്രം പ്രേക്ഷക മനസുകളില്‍ കൂടുതല്‍ സ്പര്‍ശിച്ചേനെ. കുട്ടിയുമായി യാത്രക്കിറങ്ങാനുള്ള ഡോക്ടറുടെ തീരുമാനവും സാധാരണ യുക്തിക്ക് ദഹിക്കുന്നതല്ല.


തിരക്കഥക്ക് ആഴമില്ലെങ്കിലും സംവിധാനത്തിന്റെ കാര്യത്തില്‍ ഡോ. ബിജു മോശമാക്കത്താണ് പ്രേക്ഷകരെ ചിത്രം തീരെ ബോറടിക്കാതെ കാണാന്‍ സഹായിക്കുന്ന ഘടകം. 


എം.ജെ രാധാകൃഷ്ണന്‍ ചിത്രത്തിന്റെ കഥ സഞ്ചരിച്ച ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നായി പകര്‍ത്തിയ വിഷ്വലുകളും ചിത്രത്തെ മനോഹരമാക്കുന്നുണ്ട്. രമേശ് നാരായണന്റെ സംഗീതവും മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗും ചിത്രത്തിന് ചേരുംവിധമാണ്. 


മറ്റ് അഭിനേതാക്കളായ ഇന്ദ്രജിത്ത്, കിരണ്‍രാജ്, ഇര്‍ഷാദ്, ധന്യ മേരി വര്‍ഗീസ്, ലക്ഷ്മിപ്രിയ തുടങ്ങിയവര്‍ക്ക് അധികമൊന്നും ചെയ്യാനില്ല.


മൊത്തത്തില്‍, കാര്യമായ ഗുണമൊന്നുമില്ലാത്ത തിരക്കഥ ഭംഗിയുള്ള ദൃശ്യങ്ങളുടെയും മോശമല്ലാത്ത സംവിധാനത്തിന്റെയും മികവില്‍ അവതരിപ്പിച്ച ശരാശരി ചിത്രമാണ് വീട്ടിലേക്കുള്ള വഴി.

veettilekkulla vazhi, veettilekkulla vazhi review, prithviraj, master govardhan, dr. biju, malayalam movie veettilekkulla vazhi, prithviraj in veettilekkulla vazhi, dhanya mary varghese, indrajith, cinemajalakam review

1 comments:

rohith said...

kollam padam eshtapettu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.