Tuesday, August 2, 2011

Vadhyar gallery: ജയസൂര്യ 'വാദ്ധ്യാരായി' ഉടന്‍ വരും





അടിപൊളി യു.പി സ്കൂള്‍ അധ്യാപകനായി ജയസൂര്യ എത്തുന്ന 'വാദ്ധ്യാര്‍' ഉടന്‍ പ്രദര്‍ശനത്തിനെത്തും. നിധീഷ് ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് നായിക.


അനൂപ് കൃഷ്ണനെന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. കോട്ടപ്പുറം സരസ്വതീവീലാസം യു.പി സ്കൂളില്‍ പുതുതായി എത്തിയ അധ്യാപകനാണ് ഇയാള്‍. എന്നാല്‍ രൂപമാകട്ടെ നീണ്ട മുടിയും ടീ ഷര്‍ട്ടും ജീന്‍സും കഴുത്തില്‍ ചെയിനുമൊക്കെയായി അടിപൊളി പയ്യന്റേയും. അയാളുടെ മനസില്‍ മുഴുവന്‍ എം.ബി.എയാണ്. 


സ്കൂള്‍ ഹെഡ്മിസ്ട്രസ് സുഭദ്ര ടീച്ചറുടെ കര്‍ശന നിയമങ്ങളായിരുന്നു അനൂപിനവിടെ ആദ്യം മറികടക്കേണ്ടി വന്നത്. 
സ്കൂള്‍ മാനേജര്‍ ഭാര്‍ഗവക്കുറുപ്പിന്റെ മകള്‍ ഹേമയായിരുന്നു അയാള്‍ക്കവിടുതെ ആശ്വാസ സാന്നിധ്യം. അവളവിടെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുകയാണ്. 


ഹേമയായി എത്തുന്നത് ആന്‍ അഗസ്റ്റിനാണ്. ഹെഡ്മിസ്ട്രസാകുന്നത് മേനകയും. വിജയരാഘവന്‍, അനില്‍ മുരളി, നെടുമുടി വേണു, ബിജുക്കുട്ടന്‍, കൊച്ചുപ്രേമന്‍, ഹരിശ്രീ അശോകന്‍, കല്‍പന, പൊന്നമ്മ ബാബു, സീമ ജി. നായര്‍, റോസ്ലിന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ബിജു മേനോന്‍ അതിഥിയായെത്തും. 


രചന: രാജേഷ് രാഘവന്‍, സംഗീതം: ഗൌതം & മനോ ജോര്‍ജ്, ഗാനങ്ങള്‍: അനില്‍ പനച്ചൂരാന്‍, രാജീവ് നായര്‍, ഛായാഗ്രഹണം: പ്രദീപ് നായര്‍, എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം. 
ലക്ഷ്മിനാഥ് ആന്റ് അഖില്‍ സിനിമയുടെ ബാനറില്‍ സുധീഷും ശശികലയുമാണ് ചിത്രം നിര്‍മിക്കുന്നത്. 



vadhyaar movie gallery
(click to enlarge)

























vaadhyar, vadhyar, malayalam movie vadhyar, jayasurya, jayasurya in vadhyar, ann augustine, jayasurya and ann augustine, vadhyar gallery, ann augustine gallery, nidheesh shakthi, vijayaraghavan, menaka suresh, rajesh raghavan, gautham and mano george

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.