വിജയകൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച 'ഉമ്മ' എന്ന ചിത്രം സൌത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശരണം പിക്ചേഴ്സിന്റെ ബാനറില്‍ കെ.കെ സുരേഷ് ചന്ദ്രനാണ് ചിത്രം നിര്‍മിച്ചത്.
ഉമ്മയുടെ വേഷത്തില്‍ ശോഭാ മോഹന്‍ എത്തുന്ന ചിത്രത്തില്‍ മധു, കൊച്ചുപ്രേമന്, ശ്രുതി സാവന്ത്, യദുകൃഷ്ണന്, സന്തോഷ് കുറുപ്പ്, സംഗീതാ രാജേന്ദ്രന്, ശ്രീഹരി, രഞ്ജിത് രാജ്, ആനന്ദ് സുരേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജു എസ്. സാഹിബ്. ചിത്രം ഓഗസ്റ്റ് 26 നു റിലീസ് ചെയ്യും.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സഹകരണവും ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന സൌത്ത് ഏഷ്യാ ഫെഡറേഷനാണ് ഫെസ്റ്റിവലിന്റെ സംഘാടകര്‍.
കഴിഞ്ഞവര്‍ഷം വിജയകൃഷ്ണന്റെ 'ദലമര്മരങ്ങള്' സൌത്ത് ഏഷ്യാ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
umma, malayalam film umma, umma to south asian film festival, south asian film festival, vijayakrishnan, umma directed by vijayakrishnan, shobha mohan, madhu
2 comments:
ithu release ayathano?
nope. not yet released.
Post a Comment