തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ പുതുതായി യു.എഫ്.ഒ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തി.
യു.എഫ്.ഒ (യുണൈറ്റഡ് ഫിലിം ഓര്‍ഗനൈസേഴ്സ്) യുടെ ഡിജിറ്റല്‍ സംവിധാനത്തിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫോര്‍ ബള്‍ബ് പ്രൊജക്ടറാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് സിംഗിള്‍, ഡബിള്‍ ബള്‍ബ് ഡിജിറ്റല്‍ പ്രൊജക്റ്ററുകളേക്കാള്‍ സുവ്യക്തവും നിലവാരമുള്ളതുമായ ദൃശ്യഭംഗി സിനിമകള്‍ക്ക് നല്‍കും.
പാനസോണിക് DW100 മോഡല്‍ പ്രൊജക്ടറാണ് പത്മനാഭയില്‍ ഉപയോഗിക്കുന്നത്. യു.എഫ്.ഒ ഡിജിറ്റല്‍ പ്രൊജക്ഷനില്‍ സാറ്റലൈറ്റ് വഴിയാണ് തിയറ്ററിലെ സെര്‍വറില്‍ സിനിമ ഡൌണ്‍ലോഡ് ചെയ്യുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീപത്മനാഭ തീയറ്റര്‍ ആധുനിക സീറ്റിംഗ്, ലൈറ്റിംഗ് സൌകര്യങ്ങളേര്‍പ്പെടുത്തി നവീകരിച്ചിരുന്നു.
sree padmanabha theatre, u f o digital, four bulb u f o projector, sree padmanabha theatre photos, sree padmanabha theatre renovated, thiruvananthapuram sree padmanabha
![]() |
dw100 projector |
also read,
1 comments:
best in tvm
Post a Comment