Saturday, August 6, 2011

TIFF 2011: ചലച്ചിത്രോല്‍സവം ആറു മുതല്‍



ചലച്ചിത്രയുടെ 16ാമത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ആറാംതീയതി ശനിയാഴ്ച തുടങ്ങുന്നു. വൈകുന്നേരം ആറിന് തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. 

ശനിയാഴ്ച മുതല്‍ 12വരെ ഏഴുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോല്‍സവത്തില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള 53 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.റിച്ചാര്‍ഡ് ജെ. ലൂയിസ് സംവിധാനം ചെയ്ത കനേഡിയന്‍ ചിത്രം 'ബാര്‍നീസ് വെര്‍ഷന്‍' നാണ് മേളയുടെ ഉദ്ഘാടന ചിത്രം. 

ഉദ്ഘാടന ചടങ്ങില്‍ സംവിധായകന്‍ ഷാജി എന്‍. കരുണ്‍, ഇസ്രായേലി സംവിധായകന്‍ ഡാനി മെന്‍കിന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടര്‍ സഞ്ജീബ് കുമാര്‍ പട്ജോഷി, ചലച്ചിത്ര അക്കാദമി ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍, തിരുവനന്തപുരം ഫ്രഞ്ച് സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ എമിലി വെയ്ഗല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ചലച്ചിത്ര പ്രസിഡന്റ് ജി. രാജ്മോഹന്‍, സെക്രട്ടറി വി.കെ. നാരായണന്‍, ചലച്ചിത്രോല്‍സവത്തിന്റെ ഡയറക്ടര്‍ ജോര്‍ജ് മാത്യു തുടങ്ങിയവര്‍ സംസാരിക്കും.

chalachithra film society, tiff 2011, trivandrum international film festival 2011, richard j. louis, barnish version

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.